കൃഷ്ണന്‍ ജീവിച്ചിരുന്നതിന് തെളിവുണ്ടെന്നും അദ്ദേഹത്തിന്റെ ഭരണം മോദിയുടേതിന് സമാനമായിരുന്നെന്നും പ്രഫുല്‍ ഗൊറാദിയ പറയുന്നു.
രാമന്‍ ജീവിച്ചിരുന്നതിന് തെളിവില്ലെന്നും രാമായണം കഥ മാത്രമെന്നും ബിജെപി മുന്‍ എംപിയുടെ പുസ്തകം. രാമന് ചരിത്രപരമായ തെളിവ് ലഭിക്കാത്തിടത്തോളം കാലം രാമായണം ഒരു മിത്തായി, ഒരു ക്ലാസിക് രചനയായി മാത്രം തുടരുമെന്നും അതിനെ ചരിത്രമായി കാണാനാകില്ലെന്നും ബിജെപി മുന്‍ എംപിയായ പ്രഫുല്‍ ഗൊറാദിയ പറയുന്നു. അതേസമയം കൃഷ്ണന്‍ ജീവിച്ചിരുന്നതിന് തെളിവുണ്ടെന്നും അദ്ദേഹത്തിന്റെ ഭരണം മോദിയുടേതിന് സമാനമായിരുന്നെന്നും പ്രഫുല്‍ ഗൊറാദിയ പറയുന്നു. ഗൊറാദിയയും ജഗന്നിവാസ് അയ്യരും ചേര്‍ന്ന് രചിച്ച കൃഷ്ണരാജ്യ എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.
രാമന്‍ ജീവിച്ചിരുന്നതിന് തെളിവില്ലെങ്കിലും കൃഷ്ണന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ആളായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ലെന്നും പുസ്തകം പറയുന്നു. കൃഷ്ണന്റെ രാജ്യം പോലെ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് മോദിയുടേതെന്ന് പുസ്തകം അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ കൃഷ്ണന്റെ ആശയങ്ങള്‍ ഭരണത്തില്‍ നടപ്പിലാക്കാന്‍ ഹിന്ദു രാജാക്കന്മാര്‍ ശ്രമിച്ചിരുന്നെങ്കില്‍ മുസ്ലീങ്ങള്‍ ഇവിടെ ‘അധിനിവേശം’ നടത്തില്ലായിരുന്നു എന്നും ബിജെപി നേതാവ് പറഞ്ഞു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുമ്പോള്‍ അത് കാണാന്‍ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ക്കൊപ്പം പ്രഫുല്‍ ഗൊറാദിയയും ഉണ്ടായിരുന്നു എന്നത് വൈരുദ്ധ്യമായിരിക്കുന്നു.
"The historicity of #Rama has yet to be conclusively proved. Until this is achieved, the #Ramayana would perhaps be looked upon as a classic in mythology and not history," says a 346-page book co-authored by a former BJP MP, and dedicated to @narendramodi. @ttindia pic.twitter.com/96CJmtBums
— churumuri (@churumuri) June 11, 2018