July 01, 2026 |
Share on

കാഫ്കയുടെ കൈയ്യെഴുത്ത് പ്രതികള്‍ക്ക് മേലുള്ള ഇസ്രയേല്‍ ജര്‍മ്മനി തര്‍ക്കം അവസാനിച്ചു

ബ്രോയിഡിന്റെ ഈ പ്രവര്‍ത്തനങ്ങളാണ് കാഫ്ക്കയെ ലോകമറിയാന്‍ കാരണമായത്. 

ഇസ്രയേല്‍ നാഷണല്‍ ലൈബ്രറി കാഫ്കയുടെ ചിത്രങ്ങളും ചില കൈയ്യെഴുത്ത് പ്രതികളും അനാച്ഛാദനം ചെയ്തു. ഇതിലൂടെ കാഫ്കയുടെ പൈതൃകത്തെ ചൊല്ലിയുള്ള ഇസ്രയേലും, ജര്‍മ്മിനിയും തമ്മിലുള്ള തര്‍ക്കംകൂടിയാണ് അവസാനിച്ചിരിക്കുന്നത്.

ജര്‍മ്മന്‍ ഭാഷയില്‍ സംസാരിക്കുകയും ഒരു ജൂതനായി ജീവിക്കുകയും ചെയ്ത കാഫ്ക ക്ഷയരോഗത്തിന് ചികിത്സാകേന്ദ്രത്തില്‍
കഴിഞ്ഞിരുന്ന കാലത്ത് ആത്മ മിത്രം മാക്‌സ് ബ്രോഡിനെ ചില കത്തുകളും എഴുത്തുകളും ഏല്‍പ്പിക്കുകയുണ്ടായി. ഇവയെല്ലാം നശിപ്പിച്ചുകളയാനായിരുന്നു  അന്ന് കാഫ്ക സുഹൃത്തിനോട് പറഞ്ഞിരുന്നത്.

എന്നാല്‍ ബ്രോയിഡ് ഇവയെല്ലാം സൂക്ഷിക്കുകയും 1924ല്‍ അന്ന് കാഫ്ക മരണപ്പെട്ടതിനുശേഷം നാസികളുടെ അധിനിവേശ പ്രദേശമായ ചെക്കോസ്ലാവാക്യയിലേക്ക് പോവുകയും ചെയ്തു. ഈ സമയത്ത് ബ്രോയിഡ് അന്ന് കാഫ്കയുടെ എഴുത്തുകള്‍ കൂടെ കരുതിയിരുന്നു. ഇവ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു അപ്പോള്‍ ബ്രോയിഡിന്റെ മനസില്‍.

ബ്രോയിഡിന്റെ ഈ പ്രവര്‍ത്തനങ്ങളാണ് അന്ന് കാഫ്കയെ ലോകമറിയാന്‍ കാരണമായത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മെയ് മാസത്തില്‍ അന്ന് കാഫ്കയുടെ ആയിരത്തോളം പേപ്പറുകളും, കൈയ്യെഴുത്ത് പ്രതികളും ജര്‍മ്മനി ഇസ്രയേലിന് കൈമാറിയിരുന്നത്. ഇവ കാണാതായെന്നായിരുന്നു ജര്‍മ്മനി മുമ്പ് പറഞ്ഞിരുന്നത്.

കാഫ്ക്കയുടെ കൈയ്യെഴുത്ത് പ്രതികള്‍ ഇസ്രയേല്‍ ലൈബ്രറിയിലെത്തിയതോടെ കാഫ്ക്കക്കും സുഹൃത്തായ ബ്രോയിഡിനും ലഭിക്കുന്ന അംഗീകരമായിട്ട് കൂടിയാണ് ആളുകളിതിനെ കാണുന്നത്. ബ്രോയിഡ് ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു എന്നാണ് ലൈബ്രറി പ്രവര്‍ത്തകര്‍ പറയുന്നത്.

‘Beloved’ ടോണി മോറിസണ്‍: ഭാഷ ഭയമില്ലാതെ ഉപയോഗിക്കാനുള്ളതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച എഴുത്തുകാരി

Leave a Reply

Your email address will not be published. Required fields are marked *

×