UPDATES

വായിച്ചോ‌

ട്രംപിന്റെ ‘അത്യപൂര്‍വ കലാസൃഷ്ടി’ ലേലത്തിന്

കലാലോകവുമായി മോശം ബന്ധമാണ് ട്രംപിനുള്ളത്

                       

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘അത്യപൂര്‍വ കലാസൃഷ്ടി’ ലേലത്തിന്. 2005-ല്‍ ആഗോള നിരക്ഷരതയ്‌ക്കെതിരായി പോരാടുന്ന ഒന്ന സന്നദ്ധ സംഘടനയുടെ ചടങ്ങില്‍ ട്രംപ് വരച്ചു നല്‍കിയ ന്യൂയോര്‍ക്ക് സിറ്റി സ്‌കൈലൈനിന്റെ ചിത്രമാണ് ഇപ്പോള്‍ ലേലത്തിന് വച്ചരിക്കുന്നത്. പെന്‍സില്‍ കൊണ്ട് പേപ്പറില്‍ വരച്ചിരിക്കുന്ന ചിത്രത്തിന് അടിയില്‍ സുവര്‍ണ്ണ നിറത്തില്‍ രേഖപ്പെടുത്തിയ പ്രസിഡന്റിന്റെ ഒപ്പുമുണ്ട്.

എന്നാല്‍ മാന്‍ഹട്ടന്‍ ഭൂമികയില്‍ ചിത്രകാരനായ ട്രംപ് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം ട്രംപ് ടവറാണ് രേഖചിത്രത്തിന്റെ മധ്യത്തില്‍ മുഴച്ചുനില്‍ക്കുന്നത്. ന്യൂയോര്‍ക്കിലെ 64-ാമത്തെ മാത്രം ഉയരമുള്ള കെട്ടിടമാണ് ട്രംപ് ടവറെങ്കിലും ഇപ്പോഴത്തെ അധികാരകേന്ദ്രീകരണത്തിന്റെ സാഹചര്യത്തില്‍ അത് മുഴച്ചുനില്‍ക്കുന്നതില്‍ അസാംഗത്യം ആരോപിക്കാനുമാവില്ല.

കലാലോകവുമായി മോശം ബന്ധമാണ് ട്രംപിനുള്ളത്. അദ്ദേഹത്തിന്റെ പല നടപടികള്‍ക്കുമെതിരെ ഹോളിവുഡില്‍ നിന്നടക്കം രൂക്ഷവിമര്‍ശനം ഉയരുന്നുമുണ്ട്. ഏതായാലും ചിത്രം ഇപ്പോള്‍ നാതേ ആന്റ് സാന്റേഴ്‌സനാണ് ഓണ്‍ലൈനില്‍ ലേലത്തിന് വച്ചിരിക്കുന്നത്. ജൂലൈ 27 വൈകിട്ട് അഞ്ച് മണിവരെയാണ് ലേല സമയം. 9,000 ഡോളറാണ് ചിത്രത്തിന് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/GUiFyk

Share on

മറ്റുവാര്‍ത്തകള്‍