June 26, 2026 |
Share on

വരന്‍ അടിച്ച് പാമ്പായി വന്ന് നാഗനൃത്തം ചെയ്തു; കല്യാണം വേണ്ടെന്ന് വധു

വിവാഹദിവസമാണ് വരന്റെ തനിസ്വരൂപം വധു കണ്ടത്

‘നാഗനൃത്തം’ ഇന്ത്യയില്‍ പലയിടങ്ങളിലും വളരെ സാധാരണമാണ്. പക്ഷെ കല്യാണദിവസം അടിച്ച് പാമ്പായി വന്ന് നാഗനൃത്തം ചെയ്താല്‍ പണകിട്ടുമെന്ന് യുപിയിലെ ഷാജഹാന്‍പൂര്‍ സ്വദേശി അനുഭവ് മിശ്രയ്ക്ക് മനസിലായി. വരനോടൊപ്പം വിവാഹത്തിന് എത്തിയവരില്‍ പലരും ഇഴഞ്ഞു തുടങ്ങുകയും ഇടയ്ക്ക് പാമ്പുകളെ പോലെ ചീറ്റാന്‍ തുടങ്ങുകയും ചെയ്തതോടെ വധു 23-കാരിയായ പ്രിയങ്ക ത്രിപാഠി ഒരു കാര്യം തീരുമാനിച്ചു. ഈ കല്യാണം വേണ്ട.

വിവാഹച്ചടങ്ങുകള്‍ ആരംഭിക്കാന്‍ ഏതാനും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വധുവെടുത്ത കടുത്ത തീരുമാനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അമ്പരപ്പിച്ചു. പക്ഷെ വരന്റെ ആളുകളുടെ പ്രലോഭനത്തിനും ഭീഷണിക്കും വഴങ്ങാന്‍ വധു തയ്യാറായില്ല. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. പ്രിയങ്ക ത്രിപാഠിയും വരന്‍ അനുഭവ് മിശ്രയും ഒരേ സമുദായത്തിലുള്ളവരും നേരത്തെ പരിചയമുള്ളരുമാണ്. ഇവര്‍ തമ്മില്‍ വിവാഹസമ്മാനങ്ങള്‍ കൈമാറുകയും മറ്റ് ചടങ്ങുകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹദിവസമാണ് വരന്റെ തനിസ്വരൂപം വധു കണ്ടത്.

വിവാഹം തുടങ്ങുന്നതിന് തൊട്ടുമുമ്പ് നാഗനൃത്തവുമായി ബന്ധപ്പെട്ട സംഗിതം വച്ചതാണ് അനുഭവിന് വിനയായത്. വധുവിന്റെ തീരുമാനം പുറത്തുവന്നതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചില അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും എത്തിയിരുന്നു. വധു തീരെ വഴങ്ങാന്‍ തയ്യാറാവാതെ ഇരുന്നതോടെ വിവാഹം റദ്ദാക്കാന്‍ ഇരുവിഭാഗവും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. മറ്റൊരു വരനുമായുള്ള പ്രിയങ്കയുടെ വിവാഹം ബുധനാഴ്ച നടന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/Fc3GKS

 

Leave a Reply

Your email address will not be published. Required fields are marked *

×