March 26, 2025 |
Share on

ഞങ്ങള്‍ക്ക് തരുന്ന ശമ്പളം കൂടുതലാണ്, ഇനിയും കൂട്ടുന്നത് ശരിയല്ല: കാനഡയില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍

213 ജനറല്‍ പ്രാക്ടീഷണര്‍മാര്‍, 184 സ്‌പെഷലിസ്റ്റുകള്‍, 149 റെസിഡന്റ് ഡോക്ടര്‍മാര്‍, 162 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് കൂട്ടിയ ശമ്പളം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.

ന്യായമായ ശമ്പളത്തിന് വേണ്ടി കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ അതിജീവന പോരാട്ടം നടത്തുമ്പോള്‍ കാനഡയിലെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിനാണ്. ശമ്പളം കുറഞ്ഞുപോയതിനല്ല. കൂടി പോയതിന്. 500ലധികം ഡോക്ടര്‍മാരും റെസിഡന്റുമാരും 150ലധികം മെഡിക്കല്‍ വിദ്യാര്‍തകളുമാണ് തങ്ങളുടെ ശമ്പള വര്‍ദ്ധനവ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. തങ്ങള്‍ ശക്തമായ പൊതുസംവിധാനത്തില്‍ വിശ്വസിക്കുന്നതായും അതുകൊണ്ട് മെഡിക്കല്‍ ഫെഡറേഷനുകള്‍ അംഗീകരിച്ച ശമ്പള വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്നും കത്തില്‍ പറയുന്നു.

കേരളവുമായി ഒരു തരത്തില്‍ സമാനതയുണ്ട്. നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇവിടെയും വരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് വ്യത്യസ്തമായി നഴ്‌സുമാരുടേയും രോഗികളുടേയും ബുദ്ധിമുട്ടുകള്‍ പരിണിച്ചും നഴ്‌സുമാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് കാനഡ ഡോക്ടര്‍മാരുടെ പ്രതിഷേധം എന്നത് ശ്രദ്ധേയമാണ്. ഞങ്ങളുടെ നഴ്‌സുമാരും ക്‌ളര്‍ക്കുമാരും മറ്റ് പ്രൊഫഷണലുകളും ബുദ്ധിമുട്ടേറിയ തൊഴില്‍സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഗവണ്‍മെന്റ് ഫണ്ട് വെട്ടിക്കുറച്ചതും ആരോഗ്യ മന്ത്രാലയത്തിലെ അധികാര കേന്ദ്രീകരണവും മൂലം രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട് – കത്തില്‍ പറയുന്നു. 213 ജനറല്‍ പ്രാക്ടീഷണര്‍മാര്‍, 184 സ്‌പെഷലിസ്റ്റുകള്‍, 149 റെസിഡന്റ് ഡോക്ടര്‍മാര്‍, 162 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് കൂട്ടിയ ശമ്പളം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.

കാനഡയില്‍ ഒരു ഫിസിഷ്യന് 3,39,000 കനേഡിയന്‍ ഡോളര്‍ ഒരു വര്‍ഷം ശരാശരി ശമ്പളം. സര്‍ജന് 4,61,000 കനേഡിയന്‍ ഡോളര്‍ കിട്ടുന്നു. അതേസമയം നഴ്‌സുമാര്‍ക്ക് ജോലി ഭാരം കൂടുതലാണെന്ന് നേരത്തെ തന്നെ ഡോക്ടര്‍മാരുടെ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ ഓവര്‍ടൈം ജോലി ഒഴിവാക്കുന്നതിന് മതിയായ ജീവനക്കാരില്ല. ഇത് രോഗികളുടെ പരിചരണത്തേയും ബാധിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

വായനയ്ക്ക്: https://goo.gl/YF28Qb

×