July 04, 2026 |
Share on

കല്‍ക്കട്ട മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ രോഗിയുടെ വയറ്റില്‍ നിന്നെടുത്തത് 639 ആണികള്‍ – ഭാരം ഒരു കിലോ

ഒക്ടോബര്‍ 31ന് നടന്ന ശസ്ത്രക്രിയ ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു. കീ ഹോള്‍ സര്‍ജറിയിലൂടെ കാന്തം ഉപയോഗിച്ചാണ് ആണികള്‍ പുറത്തെടുത്തത്.

കല്‍ക്കട്ട മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ രോഗിയുടെ വയറ്റില്‍ നിന്നെടുത്തത് 639 ആണികള്‍. ആണികളുടെ മൊത്തം ഭാരം ഒരു കിലോ. സ്‌കിസോഫ്രീനിയ രോഗിയായ 48കാരന്റെ വയറ്റില്‍ നിന്നാണ് 639 ആണികളെടുത്തത്. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ഗോബര്‍ദംഗ സ്വദേശിയാണ് ഇയാള്‍. സ്‌കിസോഫ്രീനിയ മാനസിക പ്രശ്‌നം മൂലമാണ് ഇദ്ദേഹം ആണികള്‍ വിഴുങ്ങിയതെന്ന് ഓപ്പറേഷന് നേതൃത്വം നല്‍കിയ ഡോ.സിദ്ധാര്‍ത്ഥ ബിശ്വാസ് പറയുന്നു.

ഒക്ടോബര്‍ 31ന് നടന്ന ശസ്ത്രക്രിയ ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു. കീ ഹോള്‍ സര്‍ജറിയിലൂടെ കാന്തം ഉപയോഗിച്ചാണ് ആണികള്‍ പുറത്തെടുത്തത്. രോഗിയുടെ വയറ്റില്‍ നിന്ന് മണ്ണും പുറത്തെടുത്തിട്ടുണ്ട്. ഒരു മാസത്തിലധികമായി നിരന്തരം വയറുവേദനയെന്ന പരാതി ഇദ്ദേഹം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് എക്‌സ്‌റേ എടുത്തപ്പോളാണ് ആണികള്‍ കണ്ടെത്തിയത്. 2, 2.5 ഇഞ്ച് നീളമുള്ള ആണികളാണ് എടുത്തത്. രോഗിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വായനയ്ക്ക്: https://goo.gl/PZamGY

Leave a Reply

Your email address will not be published. Required fields are marked *

×