June 04, 2026 |
Share on

മരിച്ച കുട്ടികുരങ്ങനെയും മാറോട് അടക്കി നിലവിളിക്കുന്ന അമ്മകുരങ്ങ്

അവിനാഷ് ലോധി എന്ന ഫോട്ടോഗ്രാഫറാണ് ഈ കരളലിയിപ്പിക്കുന്ന ചിത്രം പകര്‍ത്തിയത്

തന്റെ മക്കള്‍ മരിച്ചാല്‍ ഏതു അമ്മയും നിലവിളിക്കും. അതിന് മൃഗങ്ങളെന്നോ മനുഷ്യരെന്നോ വിത്യാസം കാണില്ല. മരിച്ച കുട്ടികുരങ്ങനെയും മാറോട് അടക്കി നിലവിളിക്കുന്ന അമ്മകുരങ്ങിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നൊമ്പരമാണ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് അവിനാഷ് ലോധി എന്ന ഫോട്ടോഗ്രാഫറാണ് ഈ കരളലിയിപ്പിക്കുന്ന ചിത്രം പകര്‍ത്തിയത്. മെയ് 11-നാണ് അവിനാഷ് ഈ ചിത്രം തന്റെ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ചത്. കുട്ടികുരങ്ങന്‍ മരിച്ചതാണെന്നും അതല്ല ബോധക്കെട്ട് കിടക്കുകയാണെന്നും പറയുന്നു.

കുരുങ്ങുകള്‍ കൂട്ടത്തോടെ ബഹളം വയ്ക്കുന്നത് കണ്ട് ക്യാമറയും എടുത്ത് അവരുടെ അടുത്ത് എത്തിയപ്പോഴാണ് 31-കാരനായ അവിനാഷ് ഈ ചിത്രം പകര്‍ത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ നിമിഷമായിരുന്നു ഇതെന്നും എന്താണെന്ന് മനസ്സിലാവാതെയാണ് ക്യാമറ ക്ലിക്ക് ചെയ്തതെന്നും അദ്ദേഹം പറയുന്നു. എടുത്ത ചിത്രം പരിശോധിച്ചപ്പോള്‍ കുറെ നേരെത്തേക്ക് തനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം താന്‍ തകര്‍ന്നുപോയി എന്നും അവിനാഷ് വ്യക്തമാക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/ZAMRt8

Leave a Reply

Your email address will not be published. Required fields are marked *

×