ഇസ്രയേലി ഗവണ്‍മെന്റിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ജൂദാസ് തങ്ങളുടെ പ്രചാരണങ്ങളില്‍ എങ്ങനെയൊക്കെ ആന്റി സെമിറ്റിസം (ജൂത വിരുദ്ധ വംശീയത) ഒഴിവാക്കാം എന്നത് സംബന്ധിച്ച് പലസ്തീന്‍ പ്രക്ഷോഭകാരികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയും ലഘുലേഖകള്‍ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്.
വിമത ഇടതുപക്ഷ ജൂത ഗ്രൂപ്പിന്റെ പരിപാടിയില്‍ പങ്കെടുത്തതിലൂടെ തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതായി ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍. മുഖ്യധാരാ ജൂത സംഘടനകളെ രൂക്ഷമായി വിമര്‍ശിക്കുന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത ജെര്‍മി കോര്‍ബിനെ എംപിമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജെര്‍മി കോര്‍ബിന്‍. വിവിധ വിഷയങ്ങളെക്കുറിച്ചും ബ്രിട്ടന്റെ വികസനത്തെക്കുറിച്ചും ആധുനീകരണത്തെക്കുറിച്ചുമെല്ലാം യുവാക്കളോട് സംവദിക്കാന്‍ കഴിഞ്ഞത് വളരെ നല്ല അനുഭവമായിരുന്നതായി കോര്‍ബിന്‍ പറഞ്ഞു.
മുഖ്യധാരാ സംഘടനകള്‍ക്ക് ബദലെന്ന നിലയില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്ന ഇവര്‍ ഒരു ആക്ഷേപഹാസ്യ വെബ്‌സൈറ്റും നടത്തുന്നുണ്ട്. ഇസ്രയേലി ഗവണ്‍മെന്റിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ജൂദാസ് തങ്ങളുടെ പ്രചാരണങ്ങളില്‍ എങ്ങനെയൊക്കെ ആന്റി സെമിറ്റിസം (ജൂത വിരുദ്ധ വംശീയത) ഒഴിവാക്കാം എന്നത് സംബന്ധിച്ച് പലസ്തീന്‍ പ്രക്ഷോഭകാരികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയും ലഘുലേഖകള്‍ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്.
വായനയ്ക്ക്: https://goo.gl/ocEzcS