കാള്‍ മാര്‍ക്‌സും സംസ്‌കൃത പണ്ഡിതയായ അമ്മയും ക്രിക്കറ്റുമാണ് തന്റെ കുട്ടിക്കാലത്തെ നിര്‍ണയിച്ചതെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ല. ‘ഹിറ്റ് റിഫ്രഷ്’ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 1988ല്‍ 21-ാം വയസില്‍ മില്‍വാക്കീയിലെ വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയില്‍ പഠിക്കുന്നതിനാണ് അദ്ദേഹം ഇന്ത്യ വിട്ടത്. 1992ലാണ് സത്യ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നത്.
അദ്ദേഹത്തിന്റെ പിതാവ് മാര്‍ക്‌സിനെ വായിച്ചിരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അമ്മ സംസ്‌കൃത വിദൂഷിയുമായിരുന്നു. അച്ഛനില്‍ നിന്നും ബൗദ്ധിക ജിജ്ഞാസയും ചരിത്രത്തോടുള്ള പ്രേമവും വളര്‍ത്തിയെടുത്ത സത്യ പക്ഷെ ഒരു അമ്മക്കുട്ടിയായിരുന്നു. ഉദ്യോഗത്തിലും ഗൃഹഭരണത്തിലും ഒരുപോലെ നൈപുണ്യം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു അമ്മയെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ ഓര്‍ക്കുന്നു.
തന്റെ കിടക്കമുറിയില്‍ അച്ഛന്‍ കാള്‍ മാര്‍ക്‌സിന്റെ പടം തൂക്കിയപ്പോള്‍ സമൃദ്ധിയുടെയും സംതൃപ്തിയുടെയും ചിഹ്നമായ ലക്ഷമിയുടെ ചിത്രമാണ് അമ്മ തൂക്കിയതെന്ന് അദ്ദേഹം പറുന്നു. പുത്രന്‍ ബൗദ്ധിക വ്യായാമത്തില്‍ ഏര്‍പ്പെടുന്ന ആളായിരിക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചപ്പോള്‍ സാമ്പത്തികവും ഭൗതികവുമായ തൃപ്തികരമായ ഒരു ജീവിതം നയിക്കണമെന്നാണ് അമ്മ ആഗ്രഹിച്ചത്. ഈ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ പുത്രന്‍ തന്റെ മുറിയില്‍ തൂക്കിയത് പ്രമുഖ ക്രിക്കറ്റ് താരം എംഎല്‍ ജയസിംഹയുടെ പടമായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഈ മൂന്ന് ലക്ഷ്യങ്ങളും സാധൂകരിക്കാന്‍ തനിക്ക് സാധിച്ചതായി അമ്പത് വയസുള്ള സത്യ ധരിക്കുന്നു. ഹാര്‍പ്പര്‍ കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൂടുതല്‍ വായിക്കാന്‍ https://goo.gl/mRPDcm