June 26, 2026 |

കിം ജോംഗ് ഉന്നിന്റെ സഹോദരി  ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് മൂണ്‍ ജെയ് ഇന്നിന് കൈകൊടുത്തു

വിന്‍റര്‍ ഒളിമ്പിക്സ് അങ്ങനെ ചില രാഷ്ട്രീയ സൂചനകള്‍ നല്‍കുന്ന ഒന്നായി

അസാധാരണവും അപ്രതീക്ഷിതവുമായ ഐക്യകാഹളത്തിന് ഇത്തവണത്തെ വിന്റര്‍ ഒളിമ്പിക്സ് സാക്ഷ്യം വഹിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന ഉദ്ഘാടന പരിപാടിയില്‍ വടക്കും തെക്കുമുള്ള രണ്ട് കൊറിയകള്‍ ഒന്നിച്ചു മാര്‍ച്ച് ചെയ്തു. ഉത്തര കൊറിയന്‍ മേധാവി കിം ജോംഗ് ഉന്നിന്റെ സഹോദരി കിംയോ ജോങ് ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് മൂണ്‍ ജെയ് ഇന്നിന് ഹസ്തദാനം ചെയ്തു. ലോക കായിക മാമാങ്കം അങ്ങനെ ചില രാഷ്ട്രീയ സൂചനകള്‍ നല്‍കുന്ന ഒന്നായി.

ഏറ്റവും കൌതുകകരമായത് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സിന്റെ ഇരിപ്പിടത്തിന് തൊട്ട് പിറകില്‍ കിമ്മിന്റെ സഹോദരി ഇരിക്കുന്ന കാഴ്ചയാണ്. അമേരിക്കയും കൊറിയയും തമ്മിലുള്ള ആണവ വെല്ലുവിളികള്‍ക്കിടയില്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നായി ഇത് മാറി.

2007 നു ശേഷം ആദ്യമായി ഇരു രാജ്യങ്ങളും ഒന്നിച്ചണിനിരക്കുന്ന ഒളിമ്പിക് മാര്‍ച്ചിനാണ് വിന്റര്‍ ഒളിമ്പിക്സ് സാക്ഷ്യം വഹിച്ചത്.

കൂടുതല്‍ വായിക്കാം: https://goo.gl/XZVnzF

Leave a Reply

Your email address will not be published. Required fields are marked *

×