June 04, 2026 |
Share on

പൂര്‍ണ്ണനഗ്നയായി പുരുഷ ലിംഗത്തിന്റെ ആകൃതിയിലുള്ള വിശുദ്ധ പാറയെ വിനോദ സഞ്ചാരി അപമാനിച്ചെന്നാരോപണം

തായിലന്‍ഡിലെ കോഹ് സമുയി ദ്വീപില്‍ സംഘര്‍ഷം

പുരുഷ ലിംഗത്തിന്റെ ആകൃതിയിലുള്ള വിശുദ്ധ പാറയെ വിദേശ വിനോദ സഞ്ചാരി അപമാനിച്ചു എന്നാരോപിച്ചു തായിലന്‍ഡിലെ കോഹ് സമുയി ദ്വീപില്‍ സംഘര്‍ഷം. ദ്വീപിലെ മുത്തശ്ശന്‍ പാറ എന്നറിയപ്പെടുന്ന ഹിന്‍ തായുടെസമീപത്താണ് പൂര്‍ണ്ണനഗ്നയായി ഒരു സ്ത്രീ കാണപ്പെട്ടത്.

യുവതി നഗ്നശരീരം ഉപയോഗിച്ച് പാറയെ ഉരസുന്ന ഫോട്ടോഗ്രാഫ് പുറത്തുവന്നതോടെയാണ് പ്രശ്നം തുടങ്ങിയത്. ഒരു വൃദ്ധന്റെ ആത്മാവ് കുടികൊള്ളുന്ന പാറയാണ് അതെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

കോപാകുലരായ ദ്വീപ് വാസികള്‍ അജ്ഞാത സ്ത്രീയെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

കൂടുതല്‍ വായിക്കൂ: https://goo.gl/4uAbAz

Leave a Reply

Your email address will not be published. Required fields are marked *

×