June 04, 2026 |
Share on

പാലസ്തീന്‍ യുവതിയുടെ കുഞ്ഞിന് മുലയൂട്ടി ഇസ്രയേലി നഴ്‌സ്

ഉല ഒസ്‌ട്രോസ്‌കി സാക്ക് എന്ന ജൂത വംശജയായ ഇസ്രയേലി നഴ്‌സ് മുലയൂട്ടുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്

ബദ്ധശത്രുകളെന്നാണ് മുസ്ലീംങ്ങളെയും ജൂതന്മാരെയും പലപ്പോഴും ചിത്രീകരിച്ചിരിക്കുന്നത്. പാലസ്തീനും ഇസ്രയേലും തമ്മിലുള്ള ശത്രുത ഈ വൈരാഗ്യം കൂട്ടുകയും ചെയ്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരക്കുന്ന ചിത്രങ്ങള്‍ ഈ ശത്രുതകളെയെല്ലാം അപ്രസക്തമാക്കിയിരിക്കുകയാണ്. കാറപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ യുവതിയുടെ കുഞ്ഞിന് ഉല ഒസ്‌ട്രോസ്‌കി സാക്ക് എന്ന ജൂത വംശജയായ ഇസ്രയേലി നഴ്‌സ് മുലയൂട്ടുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

ഇസ്രയേലില്‍ വെച്ചുണ്ടായ ബോംബാക്രമണത്തില്‍ യമന്‍ അബു റമീല എന്ന ഒമ്പത് മാസം മാത്രം പ്രായമായ കുട്ടിയുടെ പിതാവും കൊല്ലപ്പെട്ടിരുന്നു. പിന്നീടാണ് മാതാവ് കാറപകടത്തിലും പരുക്കേറ്റ് ആശുപത്രിയിലായത്. അപകടത്തെ തുടര്‍ന്ന് ഹദസസ് ഇന്‍ കേരേം ആശുപത്രിയിലാണ് കുഞ്ഞിനേയും അമ്മയേയും പ്രവേശിപ്പിച്ചത്.


കുട്ടിക്ക് മുലയൂട്ടുന്ന ചിത്രം ഉല സാക്ക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് കുഞ്ഞിനെ മുലയൂട്ടാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇസ്രയേലിലെ ഹൈഫയില്‍ നിന്നു പോലും കുഞ്ഞിനെ മുലയൂട്ടാന്‍ അമ്മമാര്‍ താത്പര്യം കാണിച്ചുവെന്ന് ഉല പറയുന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/8dQQMJ

Leave a Reply

Your email address will not be published. Required fields are marked *

×