June 06, 2026 |
Share on

പത്ത് വര്‍ഷം കൊണ്ട് 27.1 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെട്ടു!

രാജ്യത്തെ ദരിദ്രരുടെ നിരക്ക് 55 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു.

പത്ത് വര്‍ഷം കൊണ്ട് 27.1 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള റിപ്പോര്‍ട്ട്. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്പമെന്റ് പ്രോഗ്രാമും (യു എന്‍ ഡി പി), ഓക്‌സ്‌ഫോഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ഇനീഷ്യേറ്റീവും (ഒ പി എച്ച് ഐ) ചേര്‍ന്ന് പുറത്ത് വിട്ട് 2018-ലെ എം.പി.ഐ. റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്‌.

ഗ്ലോബല്‍ മള്‍ട്ടിഡൈമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്ഷന്‍സ് (എം.പി.ഐ.) വ്യക്തമാക്കുന്നത് ഇന്ത്യയില്‍ 2005-നും 2016-നും ഇടയില്‍ 27.1 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മോചിതരായി. പത്ത് വര്‍ഷം കൊണ്ട് രാജ്യത്തെ ദരിദ്ര്യരുടെ നിരക്കില്‍ പകുതിയോളം കുറവുണ്ടായിട്ടുണ്ട്. അതായത് രാജ്യത്തെ ദരിദ്രരുടെ നിരക്ക് 55 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു.

ആഗോള തലത്തില്‍ 130 കോടി ആളുകളാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളത്. അതില്‍ 46 ശതമാനം ആലുകള്‍ അതിതീവ്രമായ ദാരിദ്ര്യത്തിലാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഇനിയും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ദാരിദ്ര്യം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നുവെന്നത് ഒരു നേട്ടം തന്നെയാണ്.

കൂടുതല്‍ വായനയ്ക്ക് – https://goo.gl/Smczw4 

Leave a Reply

Your email address will not be published. Required fields are marked *

×