April 17, 2025 |
Share on

മദ്യപിച്ച് വാഹനമോടിച്ച് ആളെ കൊന്ന കേസ് നേരിട്ട സല്‍മാന്‍ ഖാന്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

സല്‍മാന്‍ ഖാന്റെ ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കനത്ത പരിഹാസമാണ് വന്നുകൊണ്ടിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ച് നിരത്തില്‍ കിടന്നുറങ്ങിയിരുന്നയാളെ കാര്‍ കയറ്റി കൊന്ന കേസില്‍ വിചാരണ നേരിട്ട നടന്‍ സല്‍മാന്‍ ഖാന്‍ ദുബായില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. ബെല്‍ഹാസ ഡ്രൈവിംഗ് സെന്ററിന്റെ ബ്രാഞ്ചാണ് ഉദ്ഘാടനം ചെയ്തത്. 2002ലുണ്ടായ സംഭവത്തെ തുടര്‍ന്നുള്ള കേസില്‍ 2016ല്‍ സല്‍മാനെ വിചാരണ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കുകയും പിന്നീട് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിടുകയുമായിരുന്നു.

ഏതായാവും സല്‍മാന്‍ ഖാന്റെ ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കനത്ത പരിഹാസമാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ ഡ്രൈവിംഗ് സ്‌കൂളില്‍ മദ്യം സര്‍വ് ചെയ്യുമോ, അതോ പഠിക്കാനെത്തുന്നവര്‍ക്ക് മദ്യം കൊണ്ടുവരാമോ എന്നിങ്ങനെ പോകുന്നു പരിഹാസ ട്വീറ്റുകള്‍. വണ്ടിയിടിച്ച് അപകടമുണ്ടാക്കുന്ന കേസുകളില്‍ എങ്ങനെ രക്ഷപ്പെടാമെന്നും സല്‍മാന്‍ പഠിപ്പിക്കുമെന്ന് മറ്റൊരാളുടെ പരിഹാസം. ഗുര്‍മീത് റാം റഹീം സിംഗ് സ്ത്രീസുരക്ഷാകേന്ദ്രം ഉദ്ഘാടനം ചെയ്യുന്നത് പോലെയെന്ന് മറ്റൊരു ട്വീറ്റ്.

വായനയ്ക്ക്: https://goo.gl/H3risN

Leave a Reply

Your email address will not be published. Required fields are marked *

×