ടേപ്പ് ബോള്‍ ക്രിക്കറ്റ് എന്നൊരു കളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? സംഭവം നമ്മുടെ ടെന്നീസ് ബോള്‍ ക്രിക്കറ്റിന്റെ ഇച്ചിരിക്കൂടെ സുരക്ഷിത രൂപമാണ്. ഒരു ടെന്നീസ് ബോളില്‍ ടേപ്പ് ചുറ്റുന്നതോടെ ബോള്‍ കൂടുതല്‍ മൃദുവും സുരക്ഷിതവുമാകുന്നു. ഏത് തിരക്കേറിയ തെരുവിലും കളിക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത.
ആളുകളുടെ ദേഹത്ത് കൊള്ളുകയോ കണ്ണടിച്ചില്ലുകളില്‍ പതിക്കുകയോ ചെയ്താലും അപകടം ഇല്ല എന്നതാണ് ഇപ്പോള്‍ ഈ കളിയെ സ്ഥലപരിമിതിയുള്ള മഹാനഗരങ്ങളുടെ പ്രിയപ്പെട്ട കായികവിനോദമാക്കി മാറ്റുന്നത്. പാകിസ്ഥാനിലെ കറാച്ചിയാണ് ഈ കളിയുടെ ജന്മസ്ഥലം. എന്ന് വിചാരിച്ച് വെറും കുട്ടിക്കളിയാണ് ഇതെന്ന് ധരിക്കരുത്.
ഇപ്പോള്‍ ലോകത്തെ പല സ്ഥലങ്ങളിലും ടേപ്പ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ പോലും നടക്കുന്നു. മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് കളിക്കാരെ സംഭാവന ചെയ്യാനും തെരുവ് കളിക്ക് സാധിക്കുന്നു. പാകിസ്ഥാന്‍ പേസ് ബൗളര്‍ മുഹമ്മദ് അമീര്‍ ഇതിന്റെ ഒരു ഉദാഹരണം മാത്രം. പന്ത് മൃദുലവും സുരക്ഷിതവുമാണ്. എന്നാല്‍ വേഗതയ്ക്കും സ്വംഗിനും ഒരു കുറവുമില്ല.
വിലക്കുറവാണ് മറ്റൊരു ആകര്‍ഷണം. ഇപ്പോള്‍ കറാച്ചി വിട്ട് മറ്റ് നഗരങ്ങളിലേക്കും പടര്‍ന്നിരിക്കുന്ന ടേപ്പ് ബോള്‍ ക്രിക്കറ്റ് ജ്വരം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് യുകെ നഗരങ്ങളെയാണ്. ക്രിക്കറ്റിന്റെ പരമ്പരാഗത വൈകല്യങ്ങള്‍ക്കുള്ള പരിഹാരമായാണ് പലരും ടേപ്പ് ബോള്‍ ക്രിക്കറ്റിനെ കാണുന്നത്. ക്രിക്കറ്റിന്റെ വ്യാപനത്തിന് ഈ തെരുവ് വിനോദം വലിയ സംഭാവനകള്‍ ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടുതല്‍ വായനയ്ക്ക്- https://goo.gl/jPHizB