June 05, 2026 |
Share on

പ്രളയം രൂക്ഷമാക്കിയത് ‘തക്കക്കേട്’ എന്ന പ്രതിഭാസം

മലയാള മാസപ്രകാരം കര്‍ക്കിടകവാവ് കഴിഞ്ഞ് പഞ്ചമി മുതല്‍ കടലില്‍ വേലിയേറ്റം ഉണ്ടാവുമെന്ന പ്രതിഭാസത്തെയാണ് തക്കക്കേടെന്ന് പറയുന്നത്.

കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിന് കാരണമായത് ‘തക്കക്കേട്’ എന്ന പ്രതിഭാസം. പ്രളയത്തിന് കാരണം ഡാം തുറന്നതാണെന്നും, കനത്ത മഴയാണെന്നുമുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് അനുഭവ സമ്പത്തില്‍ നിന്നും ലഭിച്ച അറിവ് പ്രകാരം കെ എസ് അന്റണി എന്ന മല്‍സ്യത്തൊഴിലാളി തക്കക്കേടിനെ ചര്‍ച്ചയ്ക്ക് കൊണ്ടുവരുന്നത്.

മലയാള മാസപ്രകാരം കര്‍ക്കിടകവാവ് കഴിഞ്ഞ് പഞ്ചമി മുതല്‍ കടലില്‍ വേലിയേറ്റം ഉണ്ടാവുമെന്ന പ്രതിഭാസത്തെയാണ് തക്കക്കേടെന്ന് പറയുന്നത്. ഇത് മുന്‍കൂട്ടിക്കണ്ട് മുന്‍കരുതല്‍ സ്വീകരിച്ച ആന്റണിക്ക് സംഭവിച്ച നഷ്ടം പൊതുവേ കുറവായിരുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വാദത്തിന് ബലം നല്‍കുന്നത്. താഴ്ന്ന പ്രദേശമായിരുന്നിട്ട് പോലും പറവൂര്‍ വെള്ളോട്ട്പുറത്തെ വീട്ടിലെ ഉപകരണങ്ങള്‍, രേഖകള്‍ ഉള്‍പ്പെടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ആന്റണിക്കായി. വെള്ളപ്പൊക്കത്തിന് ഇടയുണ്ടെന്ന് സമീപവാസികള്‍ക്കും പഞ്ചായത്ത് അംഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ആന്റണി പറയുന്നു.

തക്കക്കേട് സമയത്ത് നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം കടല്‍ സ്വീകരിക്കില്ല. ഇതോടെ ഷഷ്ഠി, സപ്തമി, അഷ്ടമി ദിവസങ്ങിലും വെള്ളം തിരികെ തള്ളും. ഇത്തവണ പഞ്ചമി ദിവസമായ ഓഗസ്റ്റ് 15 മുതലായിരുന്നു സംസ്ഥാനത്ത് കനത്ത മഴ പെയ്തതും. ഇതോടൊപ്പം ഡാമുകള്‍ തുറന്നുവിട്ട അമിത ജലം ഒഴുകിയെത്തിയതും സ്ഥിതിഗതികള്‍ രൂക്ഷമാക്കി.

കൂടുതല്‍ വായനയക്ക്: http://goo.gl/vyLvts

Leave a Reply

Your email address will not be published. Required fields are marked *

×