UPDATES

വായിച്ചോ‌

ട്രെയിനിലെ കുടിയേറ്റകാര്‍ക്ക് 25 വര്‍ഷമായി ഭക്ഷണം എറിഞ്ഞ് കൊടുക്കുന്ന സ്ത്രീ സംഘടന

അമേരിക്കയിലേക്കുള്ള കള്ളകുടിയേറ്റകാര്‍ക്ക് 25 വര്‍ഷമായി ഭക്ഷണം എറിഞ്ഞ് കൊടുക്കുന്ന സ്ത്രീകളുടെ ഒരു സംഘടനയാണ് ലാസ് പാട്ട്രോണ്‍സ്

                       

ലാസ് പാട്ട്രോണ്‍സ് (Las Patronas) ഒരു സംഘടനയാണ്. അമേരിക്കയിലേക്കുള്ള കള്ളകുടിയേറ്റകാര്‍ക്ക് 25 വര്‍ഷമായി ഭക്ഷണം എറിഞ്ഞ് കൊടുക്കുന്ന സ്ത്രീകളുടെ ഒരു സംഘടന. മനസിലായില്ല അല്ലേ? വിശദമായി പറയാം. നമ്മള്‍ കാണുന്ന സമ്പന്നരുടെ അമേരിക്കയല്ലാതെ സെന്‍ട്രല്‍ അമേരിക്കയില്‍ ഉള്‍പ്പടുന്ന കുറച്ച് സ്‌റ്റേറ്റുകളുണ്ട്. മെക്‌സിക്കോ, എല്‍ സല്‍വദോര്‍, ഗ്വോട്ടിമല, ഹോണ്ടൂറസ്, നിക്കാരുഗ്വാ, പനാമ, കോസ്റ്റ റിക്കാ, ബെലീസ്, ഇങ്ങനെ കുറെ സ്‌റ്റേറ്റുകള്‍. ഇവരുടെ പ്രശ്‌നം ദാരിദ്രം തന്നെയാണ്. രാഷ്ട്രീയ അന്തരീക്ഷം, സിവില്‍വാര്‍, മാഫിയ പ്രശ്‌നങ്ങള്‍ ഇതെല്ലാം കാരണം ഇവിടെ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്‌.

ഈ നാട്ടിലെ പല ജനങ്ങളുടെ പ്രധാന ലക്ഷ്യം അല്ലെങ്കില്‍ സ്വപ്നം കാനഡയും ന്യൂയോര്‍ക്കും ലാസ് വേഗാസുമുള്ള അമേരിക്കയില്‍ കുടിയേറണമെന്നാണ്. സാധാരണ ഗതിയില്‍ ഇവര്‍ക്ക് അങ്ങോട്ട് പ്രവേശിക്കാന്‍ പോലും അനുമതി കിട്ടില്ല. അപ്പോള്‍ പിന്നെ എങ്ങനെ കുടിയേറും. അതിന് അതിസാഹസികരായ (ജീവിതം സാഹസികരാക്കി മാറ്റിയ) ആളുകള്‍ അമേരിക്കയിലേക്കുള്ള ട്രെയിനുകളില്‍ (കൂടുതലും ചരക്കു വണ്ടികള്‍) കള്ള വണ്ടി കയറും. ഇവര്‍ക്കുള്ള പ്രധാന പ്രശ്‌നം വണ്ടിയിലെ പരിശോധനയാണ്. അതുകഴിഞ്ഞാലുള്ള പ്രശ്‌നം ഭക്ഷണമാണ്. ട്രെയിനില്‍ തൂങ്ങി നിന്ന് യാത്രചെയ്യുവാനും ഒളിക്കാനും ആരോഗ്യം വേണം. ഇതിന് ഭക്ഷണം കഴിക്കണം. രണ്ടുമൂന്ന് ദിവസം പട്ടിണി കിടന്നാല്‍ പരിശോധന വരുമ്പോള്‍ ഇവര്‍ക്ക് ഒളിക്കാന്‍ സാധിക്കില്ല. പോലീസ് പിടിച്ചാല്‍ ജീവിതവും സ്വപ്‌നവും എല്ലാം തീര്‍ന്നു.

ഇവര്‍ക്കുള്ള ഭക്ഷണം എത്തിച്ചു കൊടുക്കുന്ന സംഘടനയാണ് ലാസ് പാട്ട്രോണ്‍സ്. ട്രെയിന്‍ കടന്നുപോകുമ്പോള്‍ ഈ സംഘടനകളിലെ പ്രവര്‍ത്തകര്‍ റെയില്‍വെ ട്രാക്കില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ച് കൂവി കുടിയേറ്റത്തിനായി സാഹസികമായി യാത്ര ചെയ്യുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എറിഞ്ഞ് കൊടുക്കും. ഇത്തരത്തില്‍ ദിവസേനെ നൂറു കണക്കിനാളുകളാണ് ഇവരുടെ ഭക്ഷണം കഴിച്ച് തങ്ങളുടെ സ്വപ്‌ന രാജ്യത്തിലേക്ക് യാത്രചെയ്യുന്നത്.

ഇതിന്റെ തുടക്കം 1995-ല്‍ രണ്ട് സഹോദരിമാര്‍ ചേര്‍ന്ന് തങ്ങളുടെ പാലും റൊട്ടിയും കള്ളകുടിയേറ്റ യാത്രകാര്‍ക്ക് എറിഞ്ഞ് കൊടുത്തുകൊണ്ടാണ്. അന്നു മുതല്‍ ഇന്നുവരെ ഒരു ദിവസം പോലും അവര്‍ തങ്ങളുടെ ഈ പ്രവര്‍ത്തി നിര്‍ത്തിയിട്ടില്ല. ദിവസവും മുന്നൂറ് പേര്‍ക്കുള്ള ഭക്ഷണമാണ് അവര്‍ തയ്യാറാക്കുന്നത്. ഇന്നും അവര്‍ ഭക്ഷണം തയ്യാറാക്കുന്നുണ്ട് സ്വപ്‌നരാജ്യം തേടി പോകുന്ന സാഹസികര്‍ക്കായി.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/PFOL4p,    https://goo.gl/f3kBi4

 

Share on

മറ്റുവാര്‍ത്തകള്‍