June 04, 2026 |
Share on

ട്രംപിന്റെ വൈറ്റ് ഹൗസില്‍ എല്ലാവരും ‘വൈറ്റ്’ ആകുന്നു: ഇന്റേണുകള്‍ തൊലി വെളുത്തവര്‍

വൈറ്റ് ഹൗസിലെ കറുത്ത വര്‍ഗത്തില്‍പെട്ട ഒരേയൊരു സീനിയര്‍ അഡൈ്വസറായിരുന്ന ഒമറോസ മാനിഗോള്‍ട്ട് ന്യൂമാന്‍ ഡിസംബറില്‍ രാജി വച്ചതോടെ വൈറ്റ് ഹൗസിലെ ഉന്നത പദവിയില്‍ കറുത്ത വര്‍ഗക്കാര്‍ ആരുമില്ലാതായി.

യുഎസ് പ്രസിഡന്റിന്റെ ഓഫീസ് ആയ വൈറ്റ് ഹൗസില്‍ ഇന്റേണ്‍ ആയി കറുത്ത വര്‍ഗക്കാരനായ ഒരാള്‍ മാത്രം. 2018ലെ ഇന്റേണുകളുടെ ഫോട്ടോ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഈ ഫോട്ടോയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ട്രംപ് അധികാരമേറ്റത് മുതല്‍ തൊലി വെളുത്തവരുടെ അപ്രമാദിത്വമാണ് വൈറ്റ് ഹൗസില്‍. വൈറ്റ് ഹൗസിലെ കറുത്ത വര്‍ഗത്തില്‍പെട്ട ഒരേയൊരു സീനിയര്‍ അഡൈ്വസറായിരുന്ന ഒമറോസ മാനിഗോള്‍ട്ട് ന്യൂമാന്‍ ഡിസംബറില്‍ രാജി വച്ചതോടെ വൈറ്റ് ഹൗസിലെ ഉന്നത പദവിയില്‍ കറുത്ത വര്‍ഗക്കാര്‍ ആരുമില്ലാതായി. പബ്ലിക് ലൈസണ്‍ ഓഫീസില്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായാണ് ഒമറോസ പ്രവര്‍ത്തിച്ചിരുന്നത്. ട്രംപിന്റെ കൂടെ വൈറ്റ് ഹൗസിലെ പ്രവര്‍ത്തനം അസഹനീയമായിരുന്നു എന്ന് വൈറ്റ് ഹൗസിലെ ഏക മുതിര്‍ന്ന ആഫ്രിക്കന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥയായ അവര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

വായനയ്ക്ക്: https://goo.gl/9RCfCL

Leave a Reply

Your email address will not be published. Required fields are marked *

×