മരിച്ച് 74 വര്‍ഷത്തിന് ശേഷം യുഎസ് നാവികനെ സംസ്‌കരിച്ചു. യുഎസിലെ മേരിലാന്റിലാണ് സംഭവം. സെര്‍ജന്റ് റിച്ചാര്‍ഡ് മര്‍ഫി ജൂനിയറിന്റെ മൃതദേഹമാണ് സംസ്‌കരിച്ചത്. രണ്ടാം ലോകയുദ്ധത്തിനിടെ 1944 ജൂണില്‍ നോര്‍തേണ്‍ മരിയാനാസിലെ സയ്പാന്‍ തീരത്ത് വച്ചാണ് മര്‍ഫി കൊല്ലപ്പെട്ടത്. എന്നാല്‍ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചറിയാനായിരുന്നില്ല. അത് ഫിലിപ്പൈന്‍സിലെ അമേരിക്കന്‍ സെമിത്തേരിയിലാണ് അടക്കം ചെയ്തിരുന്നത്. പ്രതിരോധ വകുപ്പ് ഈ വര്‍ഷമാണ് അത് റിച്ചാര്‍ഡ് മര്‍ഫിയുടേതാണ് എന്ന് തിരിച്ചറിഞ്ഞത്. മേരിലാന്റിലെ സില്‍വര്‍ സ്പ്രിംഗിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ അമ്മയുടെ ശവകുടീരത്തിനടുത്ത് റിച്ചാര്‍ഡ് മര്‍ഫിക്കും അന്ത്യവിശ്രമ സ്ഥലമൊരുക്കി. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വായനയ്ക്ക്: https://goo.gl/FWvjFL