മിസ്റ്റര്‍ വാട്‌സണ്‍: മൂത്രമൊഴിച്ച് തീ കെടുത്തിയ ബ്രിട്ടീഷുകാരന്‍ !

വാട്‌സന്റെ കൂട്ടുകാരി ഇതിനിടയില്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്തുമ്പോളേക്കും തീ അണഞ്ഞിരുന്നു.

ലോകത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ യുകെയിലെ സൗത്ത് എന്‍ഡ് പാലത്തിലെ ചെറിയ തീ പിടിത്തം മൂത്രമൊഴിച്ച് വളരെ നിസാരമായി കെടുത്തിയിരിക്കുകയാണ് 22കാരനായ തോമസ് വാട്‌സണ്‍ എന്ന ബ്രിട്ടീഷുകാരന്‍. സമോയചിതമായി ഇടപെട്ട് തീ പടരുന്നത് ഒഴിവാക്കിയ വാട്‌സണ് അധികൃതര്‍ നന്ദി പറഞ്ഞതായി ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ സേവനം ആവശ്യമായി വന്നില്ലെന്ന് ഫയര്‍ സര്‍വീസുകാര്‍ പ്രതികരിച്ചു. ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാലത്തില്‍ പങ്കാളിയോടും മകളോടുമൊപ്പം നടക്കാനിറങ്ങിയപ്പോളാണ് മരപ്പാളികളില്‍ തീ പിടിച്ചിരിക്കുന്നത് വാട്‌സണ്‍ കണ്ടത്. വാട്‌സണ്‍ ഉടന്‍ അതിന്മേല്‍ മൂത്രമൊഴിച്ചു. വാട്‌സന്റെ കൂട്ടുകാരി ഇതിനിടയില്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്തുമ്പോളേക്കും തീ അണഞ്ഞിരുന്നു.

വായനയ്ക്ക്: https://goo.gl/y9J9G5

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment