UPDATES

വിദേശം

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ഓഗസ്റ്റ് 11ന്; മോദിയെ ക്ഷണിച്ചേക്കും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം എല്ലാ സാര്‍ക്ക് രാജ്യങ്ങളുടേയും തലവന്മാരേയും സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് ക്ഷണിച്ചേക്കും.

                       

പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) ചെയര്‍മാനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം എല്ലാ സാര്‍ക്ക് രാജ്യങ്ങളുടേയും തലവന്മാരേയും സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് ക്ഷണിച്ചേക്കും. അതേസമയം ജൂലായ് 25ന്റെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയെങ്കിലും ഇമ്രാന്റെ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷമില്ല.

പിടിഐയുടെ കോര്‍ കമ്മിറ്റി യോഗമാണ് മോദിയടക്കമുള്ള നേതാക്കളെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുന്നതിനെ പറ്റി ആലോചിച്ചത്. മോദി ഇമ്രാന്‍ ഖാനെ ഫോണില്‍ ബന്ധപ്പെട്ട് അഭിനന്ദനമറിയിച്ചിരുന്നു. 2014ല്‍ തന്റെ സത്യപ്രതിജ്ഞക്ക് നരേന്ദ്ര മോദി, പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിനെ വിളിക്കുകയും ഷരീഫ് ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍