UPDATES

ഉള്ളത് ഒരൊറ്റ ബസ്:അത്കിട്ടിയില്ലെങ്കില്‍ കുടുങ്ങും,

എന്ന് തീരും ഈ യാത്രാദുരിതം

                       

” സാധാരണ ഗതിയിൽ മറ്റു സർക്കാർ ജീവനക്കാർ നേരിടുന്നതിനേക്കൾ വലിയ സമ്മർദമാണ് ഞങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നത്. റിസർവേഷൻ കൂടി ആരംഭിച്ചതോടെ തിരക്കുള്ള റൂട്ടുകളിൽ വലിയ തലവേദനയാണ് കണ്ടക്ടർമാർ നേരിടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത ആൾ എത്തും വരെ ഒരു വണ്ടി നിറയെ യാത്രക്കാരുമായാണ് കാത്തു നിൽക്കേണ്ടി വരുന്നത്. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാരെയും കൈ കാര്യം ചെയ്യണം. അഥവാ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വരാതിരുന്നാൽ അതിലും സമ്മർദ്ദം നേരിടേണ്ടത് ജീവനക്കാരാണ്. ” മലപ്പുറം തിരുവനന്തപുരം തുടങ്ങി വലയ രീതിയിൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ജീവനക്കാരന്റെ പരാതികളാണിത്.

വലിയ രീതിയിൽ തിരക്കുള്ള സംസ്ഥാന – ജില്ലാ പാതകളിലെ ജീവനക്കാരുടെ അവസ്ഥയാണിതെന്നും അദ്ദേഹം പറയുന്നു. അപ്പോൾ അധികം തിരക്കില്ലാത്ത ഉൾറോഡുകളിൽ കെഎസ്ആർടിസിയുടെ അവസ്ഥയെന്താണ് ? പത്തനംതിട്ട മല്ലപ്പള്ളി എഴുമറ്റൂർ മേഖലയിലെ വിവിധ റൂട്ടുകളിൽ കെഎസ്ആർടിസി ബസ് സർവീസുകൾ നിലച്ചിട്ട് വർഷത്തിലേറെയായി. മല്ലപ്പള്ളി – എഴുമറ്റൂർ–കോഴഞ്ചേരി – പത്തനംതിട്ട, തിരുവല്ല – എഴുമറ്റൂർ റൂട്ടുകളിലാണ് കെഎസ്ആർടി സർവീസ് അവസാനിപ്പിച്ചിരിക്കുന്നത്. റാന്നി മല്ലപ്പള്ളി ഭാഗങ്ങളിൽ വർഷങ്ങളായി സർവീസില്ലെന്ന്കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ സുരേന്ദ്ര നാഥ്‌ പറയുന്നു. പത്തനംതിട്ട , കളക്ടറേറ്റ് എന്നീ ഭാഗങ്ങളിലേക്ക് എത്തിപ്പെടാൻ വലിയ യാത്ര ക്ലേശങ്ങളാണ് ജനങ്ങൾ നേരിടുന്നതെന്നും ഉഷ പറയുന്നു. പലരും കോഴഞ്ചേരി വഴിയുള്ള ദീർഘ ദൂര യാത്രയിലൂടെയോ, റാന്നി വഴി ബസുകൾ മാറി കയറിയോയാണ് പത്തനംതിട്ടയെത്തുന്നത്. മല്ലപ്പള്ളിയുടെ പരിസര പ്രദേശങ്ങളിലും ഈ അവസ്ഥയാണെന്നും ഉഷ പറയുന്നു.” കോഴഞ്ചേരി വഴിയുള്ള സ്വകാര്യ ബസുകളെയാണ് യാത്രക്കാർ കൂടുതലും ആശ്രയിച്ചു കൊണ്ടിരിക്കുന്നത്, എന്നാൽ സ്വകാര്യ ബസുകളും താരതമ്യേനെ കുറവാണ്. മല്ലപ്പള്ളി വഴി പോകുന്നത് ഒരൊറ്റ സ്വകാര്യ ബസ് മാത്രമാണ്. രാവിലെ എത്തുന്ന ഈ  ബസാണ് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ഏക ആശ്രയം. ഏറെക്കാലമായി പ്രദേശ വാസികൾ പ്രധാനമായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണ് പത്തനം തിട്ടയിലേക്ക് നേരിട്ടുള്ള കെഎസ്ആർടിസി ബസ്. ” ഉഷ പറയുന്നു.

ചുങ്കത്തറ ഭാഗങ്ങളിലും കെഎസ്ആർടിസി സർവീസുകൾ വളരെ കുറവാണെന്ന് ചുങ്കപ്പാറ തെക്കിലെ മെമ്പർ ജോളി ജോസഫ് പറയുന്നു. ദിവസേന ഗതാഗതം ചെയ്യേണ്ടി വരുന്ന ആളുകളെ ഇത്ബാ കാര്യമായി ബാധിക്കുന്നുണ്ടെന്ന് അവർ പറയുന്നു. സ്വകാര്യ ബസ് സർവീസുക്ളും വളരെ ചുരുക്കമാണ്. ദീർഘദൂര യാത്രക്ക് വലിയ രീതിയിലുള്ള യാത്രാ ദുരിതങ്ങളാണ് ഇവർ നേരിടുന്നത്. മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും അവിടേക്ക് താമസം മാറുന്നതായും പറയുന്നു. രാത്രി കാലങ്ങളിൽ പൊതു ഗതാഗതം അന്യമാണെന്ന നിലയിലാണ് ഇവിടെത്തുകാർ.

 

Share on

മറ്റുവാര്‍ത്തകള്‍