റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയുടെ വിജയം യൂറോപ്പിന്റെ ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവ് ആവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. സമാധാന ചർച്ചകൾക്ക് യുകെയും ഫ്രാൻസും നേതൃത്വം നൽകുമെന്നും ഇഷ്ടമുള്ള രാജ്യങ്ങൾക്ക് ഈ ശ്രമത്തെ പിന്തുണയ്ക്കാമെന്നും കെയർ സ്റ്റാർമർ പറഞ്ഞു. യൂറോപ്പിനുള്ള പിന്തുണ തുടരുമെന്ന് കെയർ സ്റ്റാർമർ കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച തർക്കത്തിൽ കലാശിക്കുകയും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കി ബ്രിട്ടനിൽ എത്തിയതിനെ തുടർന്നുമാണ് പദ്ധതി ചർച്ച ചെയ്യാൻ യുറോപ്യൻ രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചത്. വെടിനിർത്തലിനുള്ള എല്ലാ സാധ്യതകളും പരിഗണിക്കുമെന്നും യുക്രെയ്നും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളൽ പരിഹരിക്കുമെന്നും കെയർ സ്റ്റാർമർ പറഞ്ഞു. 5000ത്തിലധികം വ്യോമയാന പ്രതിരോധ മിസൈലുകൾ വാങ്ങാൻ 1.6 ബില്യൺ പൗണ്ട് ധനസഹായം ഉപയോഗിക്കാൻ അനുവദിക്കുന്ന ഒരു കരാർ സ്റ്റാർമർ പ്രഖ്യാപിച്ചു. ഈ കരാറിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും യുക്രെയ്ന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുമാണ് പദ്ധതി.
അമേരിക്ക യുക്രെയ്ന് നൽകിയ പിന്തുണയിൽ സെലെൻസ്കി നന്ദി പ്രകടിപ്പിച്ചിരുന്നില്ലെന്നും അമേരിക്ക നൽകിയ ആയുധ സഹായം പിൻവലിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ നീക്കം യുക്രെയ്നെ പ്രതിസന്ധിയിലാക്കുമെന്ന വിലയിരുത്തലുകൾക്ക് പിന്നാലെയാണ് ബ്രിട്ടീഷ് പ്രസിഡന്റ് കെയർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ 18 നേതാക്കളെ ഉൾപ്പെടുത്തി ഉച്ചകോടി ചേർന്നത്. സമാധാനത്തിലേക്കുള്ള ചുവട് വയ്പ്പ് എളുപ്പത്തിലാക്കാൻ തന്റെ പരിശ്രമങ്ങൾ ശക്തിപ്പെടുത്താനാണ് കെയർ സ്റ്റാർമറിന്റെ തീരുമാനം. യുക്രെയ്ന്റെ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താൻ റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഉച്ചകോടിയുടെ തീരുമാനങ്ങളിൽ ഒന്ന്.
യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ യുക്രെയ്‌നുമായി സഹകരിച്ച് രൂപം നല്‍കിയ പുതിയ കരാര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൈമാറുമെന്ന് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്റ്റാമറിന്റെ പ്രതികരണം. ലണ്ടനില്‍ നടന്ന യൂറോപ്യന്‍ നേതാക്കളുടെ യോഗത്തിന് ശേഷമാണ് റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട സുപ്രധാനം നീക്കം ഉണ്ടായിരിക്കുന്നത്. പുതിയ നീക്കത്തിന് യുഎസ് പ്രസിഡന്റ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവര്‍ മാക്രോണ്‍, യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി എന്നിവരില്‍ നിന്ന് പച്ചക്കൊടി ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ് പ്രസിഡന്റുമായുള്ള തര്‍ക്കത്തിന് പിന്നാലെ ലണ്ടനില്‍ എത്തിയ യുക്രെയ്ന്‍ പ്രസിഡന്റിന് യുറോപ്യന്‍ രാഷ്ട്രതലവന്‍മാര്‍ ഊഷ്മളമായ സ്വീകരണമായിരുന്നു നല്‍കിയത്. ഇതിന് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, നാറ്റോ മേധാവി മാര്‍ട്ട് റൂട്ട് എന്നിവരുമായും സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് യുക്രെയ്ന്‍ ഭിന്നത പരിഹരിക്കാന്‍ യുകെ ഇടപെടുന്നത്.
content summary: Keir Starmer has stated that Europe stands at a pivotal moment in history and must continue to support Ukraine.