ഹോങ്കോങ്ങാണ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന നഗരം. ഹോങ്കോങ്ങില്‍ ഒരു പാര്‍ക്കിങ്ങ് സ്‌പെയിസിനായി 760,000 ഡോളര്‍ ചിലവ് വന്നാലും അത്ഭുതപെടാനില്ലെന്നും റിപോര്‍ട്ട് പറയുന്നു.
ഇന്ത്യയിലെ ജീവിത ചിലവ് ഏറ്റവും കൂടിയ നഗരം മുംബൈയാണ്. ഡല്‍ഹി ചെന്നൈ തുടങ്ങിയ നഗരങ്ങളാണ് തൊട്ടുപിറകില്‍. എന്നാല്‍ ലോകത്ത് ഏറ്റവുമധികം ജീവിതച്ചിലവുള്ള നഗരങ്ങളില്‍ ഈ ഇന്ത്യന്‍ നഗരങ്ങളില്ല. എന്നാല്‍ ലോകത്തെ ജിവിത ചിലവ് കൂടിയ നഗരങ്ങള്‍ കണ്ടെത്തുന്നതിനായി പ്രമുഖ വെബ്‌സൈറ്റായ മെര്‍സര്‍ നടത്തിയ വാര്‍ഷിക സര്‍വേയില്‍ ജീവിത ചിലവ് ഏറ്റവും കൂടിയ നഗങ്ങള്‍ ഏഷ്യയിലാണെന്നാണ് കണ്ടെത്തല്‍. ഹോങ്കോങ്ങാണ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന നഗരം. ഹോങ്കോങ്ങില്‍ ഒരു പാര്‍ക്കിങ്ങ് സ്‌പെയിസിനായി 760,000 ഡോളര്‍ ചിലവ് വന്നാലും അത്ഭുതപെടാനില്ലെന്നും റിപോര്‍ട്ട് പറയുന്നു.
അതേസമയം ആദ്യപത്തില്‍ ഭുരിഭാഗവും ഏഷ്യന്‍ നഗരങ്ങളാണെന്നും മെര്‍സര്‍ സര്‍വേ വ്യക്തമാക്കുന്നുണ്ട്. ജപ്പാന്‍ തലസ്ഥാനമായ ടോക്യോ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. സിറ്റ്‌സര്‍ലന്റിലെ സൂറിച്ച് മുന്നാമതും സിങ്കപ്പുര്‍ നാലമതായും പട്ടികയില്‍ രേഖപ്പെടുത്തുന്നു. അഞ്ചാം സ്ഥാനത്ത് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളും ഇതിനു പിറകിലായി അംഗോളയിലെ ലുവാണ്ട, ചൈനയിലെ ഷാങ്ഹായ്, ചാഡ് നഗരമായ എന്‍ജെമ്‌ന, ബെയ്ജിങ്ങ് ബേണ്‍ എന്നീ നഗരങ്ങളും ഉള്‍പ്പെടുന്നു. ന്യൂയോര്‍ക്ക്, മോസ്‌കോ, ലണ്ടന്‍ തെല്‍ അവീവ് എന്നീ നഗരങ്ങളും ആദ്യപത്തിന് പുറത്താണ്.
പ്രാദേശിക കറന്‍സികള്‍ക്കെതിരേ ഡോളറിന്റെ മൂല്യത്തില്‍ വന്ന ഇടിവാണ് പ്രശസ്തമായ
യുഎസ് നഗരങ്ങള്‍ പട്ടികയില്‍ പിറകിലാവാന്‍ കാരണമെന്നും റിപോര്‍ട്ട് പറയുന്നു.