June 26, 2026 |
Share on

ആമസോണില്‍ ഇനി വീട് വാങ്ങാം ; രണ്ട് ദിവസം കൊണ്ട് പണിയാം 3.5 ലക്ഷത്തിന്റെ വീട്

യുഎസിലാണ് ഇപ്പോള്‍ ഇത്തരം പ്രീ-ഫാബ്രിക്കേറ്റഡ് ആമസോണില്‍ നിന്നും പ്രധാനമായും ലഭ്യമാകുന്നത്. ഫാക്ടറികളില്‍ നിര്‍മിച്ച വീടിന്റെ ഭാഗങ്ങള്‍ നമുക്കാവശ്യമുള്ള സ്ഥലത്ത് സെറ്റ് ചെയ്യാം.

ആമസോണില്‍ ഇപ്പോള്‍ വീത് വില്‍പനയും തുടങ്ങി. എന്നാല്‍ വലിയ,വലിയ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ ഒന്നുമല്ല നടക്കുന്നത്. ചെറിയ വിലയില്‍ ലഭിക്കുന്ന പ്രീ-ഫാബ്രിക്കേറ്റഡ് വീടുകളാണ് ഇതില്‍ നിന്നും ലഭിക്കുന്നത്.

യുഎസിലാണ് ഇപ്പോള്‍ ഇത്തരം പ്രീ-ഫാബ്രിക്കേറ്റഡ് ആമസോണില്‍ നിന്നും പ്രധാനമായും ലഭ്യമാകുന്നത്. ഫാക്ടറികളില്‍ നിര്‍മിച്ച വീടിന്റെ ഭാഗങ്ങള്‍ നമുക്കാവശ്യമുള്ള സ്ഥലത്ത് സെറ്റ് ചെയ്യാം. ഒരുതരം DIY (Do It Yourself) ടൈപ്പ് ആണീ വീടുകളെല്ലാം.

വിദേശരാജ്യങ്ങളില്‍ ഈയടുത്തകാലത്തായി ഉണ്ടായ ട്രെന്‍ഡ് ആണ് ഈ റെഡി ടു ലീവ് വീടുകള്‍. മൂന്ന് ബെഡ്‌റൂം വീടുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ആമസോണ്‍ നൂറു മുതല്‍ നാനൂറു ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന കിറ്റുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇത്തരമൊരു കിറ്റിന് 5000 ഡോളര്‍ മുതലാണ് വില.

ത്രീ ബെഡ്‌റൂം വീടുകളുടെ സാമഗ്രികള്‍ക്ക് 19,000 ഡോളര്‍ വരെയാണ് വില. അതായതു ഏകദേശം 13,03,875 രൂപ. ആവശ്യക്കാര്‍ക്ക് ഇത്തരം വീടുകളുടെ സാമഗ്രികള്‍ ആമസോണ്‍ വഴി വാങ്ങിയാല്‍ വെറും രണ്ടേ രണ്ടു ദിവസം കൊണ്ട് ഈ കുഞ്ഞന്‍ വീടുകള്‍ ഇഷ്ടമുള്ള സ്ഥലത്ത് പണിതുയര്‍ത്താം.

Leave a Reply

Your email address will not be published. Required fields are marked *

×