June 04, 2026 |
Share on

ലക്ഷം വീടുകള്‍ ഇനി ഗോഡ്സ് വില്ലകള്‍; മാറ്റത്തിന്റെ കിഴക്കമ്പലം

750 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീടുകൾ തയ്യാറാക്കിയിട്ടുള്ളത്.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിന്‍റെയും ട്വന്‍റി20 യുടെയും നേതൃത്ത്വത്തില്‍ നടപ്പാക്കുന്ന ലക്ഷം വീടുകള്‍ ഒറ്റവീടാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ഇതോടെ കിഴക്കമ്പലം ഇനി ഭവന രഹിതരില്ലാത്ത പഞ്ചായത്തായി മാറും.  ഭവനങ്ങളുടെ താക്കോല്‍ ദാനം   ഡിസംബര്‍ 3ന്  പ്രശസ്ത സിനിമാ താരവും മക്കൾ നീതിമയ്യം നേതാവുമായ കമലഹാസൻ ജനങ്ങള്‍ക്ക് കൈമാറും. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ പൂർത്തിയായ ഞാറല്ലൂര്‍ കോളനിയിലെ 37 വീടുകളാണ് ജനങ്ങള്‍ക്ക് കൈമാറുന്നത്.

6 കോടി രൂപ ചിലവില്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന ഞാറല്ലൂര്‍ പ്രോജക്ടില്‍ ട്വന്‍റി20 5 കോടി 26 ലക്ഷം, കേരള സര്‍ക്കാരിന്‍റെ ലക്ഷം വീട് ഒറ്റ വീടാക്കല്‍ പദ്ധതി പ്രകാരം കിഴക്കമ്പലം പഞ്ചായത്ത് 74 ലക്ഷം രൂപയും ചിലവഴിച്ചാണ് 37 വീടുകള്‍ നിർമ്മിച്ചിട്ടുള്ളത്.  750  ചതുരശ്ര അടി വിസ്തീര്‍ണത്തിൽ തയ്യാറാക്കിയ വീടുകളിൽ  2 ബെഡ് റൂം,  അടുക്കള, ബാത്ത്റൂം, ടോയ്ലറ്റ്, സിറ്റ്ഔട്ട്, കാര്‍പോര്‍ച്ച്, ചുറ്റുമതില്‍ എന്നിവ അടങ്ങിയതാണ്. വെള്ളം, റോഡ്, വഴി വിളക്ക് എന്നിവ ഒരുക്കിക്കൊടുത്തിട്ടുണ്ട്.

പദ്ധതിയുടെ രണ്ടാം ഘട്ടം എന്നോണം വിലങ്ങ്, കാണ്ണാമ്പുറം, മാക്കിനിക്കര എന്നീ കോളനികളുടെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്.  ട്വന്‍റി20 യുടെ നേതൃത്വത്തില്‍ 300 ഓളം ഭവനരഹിതരായവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുകയും, 800 ഓളം വീടുകള്‍ പുതുക്കി പണിത് വാസയോഗ്യമാക്കി നല്കുകയും ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പറയുന്നു.  കിഴക്കമ്പലം പഞ്ചായത്തിലെ  വികസന പ്രവര്‍ത്തനങ്ങള്‍ പഠിക്കുവാന്‍ നേരത്തെ  ആം ആദ്മി, മക്കള്‍ നീതി മയം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍, ശ്രീലങ്കന്‍ അഡ്മിനിസ്ട്രേറ്റേഴ്സ്  എന്നിവർ സന്ദർശനം നടത്തുകയും ചെയ്തിരുന്നു.

https://www.azhimukham.com/keralam-ente-veedu-scheme-twenty-twenty-kizhakkambalam-panchayath/

https://www.azhimukham.com/offbeat-kizhakkambalam-panchayath-twenty-twenty-kitex-md-sabu-m-jacob-interview-rakeshsanal/

https://www.azhimukham.com/kizhakkambalam-panchayath-twenty-20-kitex-garments-political-parties-democracy-pollution-rakesh/

Leave a Reply

Your email address will not be published. Required fields are marked *

×