June 18, 2025 |
Share on

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ഉത്തരം കിട്ടാതെ പൊലീസ്; ഷെമിയുടെയും അഫാന്റെയും മൊഴികള്‍ നിര്‍ണായകം

അഫാന്റെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

വെഞ്ഞാറമൂട് അഞ്ച് പേരെ മാരകമായി പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ കാരണം കണ്ടെത്താനാകാതെ പൊലീസ്. സാമ്പത്തിക പ്രതിസന്ധിയാകാമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാലത് ഉറപ്പിക്കണമെങ്കില്‍ ആശുപത്രിയില്‍ കഴിയുന്ന പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി എടുക്കണം. കൂട്ടക്കൊലപാതകത്തിന് ശേഷം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.Venjaramoodu mass murder case: police did not get an answer 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 72 മണിക്കൂറിന് ശേഷം ഷെമിയുടെ മൊഴിയെടുക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തെ ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. പ്രതി അഫാന്റെ മൊഴി കൂടി പരിശോധിച്ച ശേഷമെ കൂടുതല്‍ വ്യക്തത വരൂവെന്നാണ് പൊലീസിന്റെ നിഗമനം.

ആഡംബര ജീവിതവും പിതാവിന്റെ കടബാധ്യതയുമാകാം കൂട്ടക്കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്രതി അഫാന്‍ പലരില്‍ നിന്നായി കടം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. കടക്കാരുടെ നിരന്തരമായ ശല്യം കുടുംബത്തിന് ഉണ്ടായതായി പൊലീസ് പറയുന്നു. മാതാവ് ഷെമിക്ക് 65 ലക്ഷം കടം ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.

ബുള്ളറ്റ് ഉള്ളപ്പോള്‍ തന്നെയായിരുന്നു അഫാന്‍ പുതിയ ബൈക്ക് വാങ്ങിയത്. ഇതിനെ ബന്ധുക്കള്‍ എതിര്‍ക്കുകയും ചെയ്തിരുന്നതായാണ് വിവരം. കടക്കാരുടെ ശല്യവും ബന്ധുക്കളുടെ എതിര്‍പ്പും കൂട്ടആത്മഹത്യയിലേക്ക് പോലും കുടുംബത്തെ എത്തിച്ചിരുന്നു. എന്നാല്‍ ആത്മഹത്യയില്‍ ആരെങ്കില്‍ രക്ഷപ്പെട്ടാല്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന ചിന്തയാണ് അഫാനെ കൂട്ടക്കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം കൂട്ടക്കൊലപാതകം നടത്തുന്നതിനിടയിലും അഫാന്‍ കടം വാങ്ങിയവരില്‍ ചിലര്‍ക്ക് പണം നല്‍കിയതായും പൊലീസ് പറഞ്ഞു. പിതൃമാതാവിനെ കൊലപ്പെടുത്തിയശേഷം അവരുടെ മാല പണയംവച്ച് കിട്ടിയ 74,000 രൂപയില്‍ 40,000 രൂപ കടം നല്‍കിയവര്‍ക്ക് തിരികെ കൊടുത്തതായാണ് വിവരം.

അഫാന്‍ പലപ്പോഴും അടുത്ത ബന്ധുക്കളോട് പണവും സ്വര്‍ണവും ആവശ്യപ്പെടാറുണ്ടായിരുന്നതായാണ് വിവരം. കാമുകി ഫര്‍സാനയുടെ സ്വര്‍ണവും അഫാന്‍ പണയം വച്ചിരുന്നു. അഫാന്റെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ അഫാന്‍ അവസാനം തിരഞ്ഞ കാര്യങ്ങളെ കുറിച്ചും പരിശോധിക്കും.Venjaramoodu mass murder case: police did not get an answer 

Content Summary: Venjaramoodu mass murder case: police did not get an answer

Leave a Reply

Your email address will not be published. Required fields are marked *

×