June 26, 2026 |
Share on

റാമും ജാനുവും ഇനി കന്നഡ സംസാരിക്കും; ’99’ ട്രെയിലർ കാണാം

പ്രീതം ഗബ്ബിയാണ് കന്നഡ റീമേക്കായ 99 സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുമ്പോള്‍ കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായക വേഷത്തില്‍ എത്തുന്നത്

വിജയ് സേതുപതിയും തൃഷയും റാമും ജാനുവുമായി എത്തി പ്രേക്ഷക ഹൃദയങ്ങൾ കവർന്ന ചിത്രമായിരുന്നു ‘96’. ചിത്രം ഇനി കന്നഡ സംസാരിക്കും. ’99’ എന്ന പേരില്‍ കന്നഡയില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ മലയാളി താരം ഭാവനയാണ് തൃഷ അഭിനയിച്ച നായികാ വേഷത്തിലെത്തിന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ പുറത്ത് വിട്ടിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ 96′ ആരാധകർ ഇത്തരത്തിൽ ഒരു പുതിയ ചിത്രം അവശമില്ലെന്ന തരത്തിൽ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ട്രൈലെർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

പ്രീതം ഗബ്ബിയാണ് കന്നഡ റീമേക്കായ 99 സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുമ്പോള്‍ കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായക വേഷത്തില്‍ എത്തുന്നത്. തമിഴില്‍ വലിയ വിജയമായ 96ന്റെ തെലുഗ് റീമേക്കും അണിയറയില്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×