June 04, 2026 |
Share on

‘എയ്‌റോ ഇന്ത്യ 2019’: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദര്‍ശനം ഫെബ്രുവരിയില്‍ / വീഡിയോ

എയ്‌റോ ഇന്ത്യയുടെ ആതിഥേയത്വം വഹിക്കാന്‍ ഗുജറാത്ത്, രാജസ്ഥാന്‍, ഒഡീഷ, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിരുന്നു

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദര്‍ശനമായ’എയ്‌റോ ഇന്ത്യ’ ഇത്തവണയും ബംഗളൂരുവില്‍ തന്നെയാണെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം. ‘എയ്‌റോ ഇന്ത്യ’യുടെ ആതിഥേയത്വം സംബന്ധിച്ച് ഏറെ വിവാദങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന് ആതിഥേയത്വം വഹിക്കാന്‍ ഗുജറാത്ത്, രാജസ്ഥാന്‍, ഒഡീഷ, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് പ്രതിരോധമന്ത്രാലയം എയ്‌റോ ഇന്ത്യ പ്രദര്‍ശനം ബംഗളൂരുവില്‍ തന്നെ മതിയെന്ന് നിശ്ചയിക്കുകയായിരുന്നു. 2019 ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് പ്രദര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

×