സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദേശീയ പതാക ഉയര്‍ത്തി. യഥാര്‍ത്ഥത്തില്‍ ആദ്യം അദ്ദേഹം ദേശീയ പതാക താഴ്ത്തുകയായിരുന്നു. പിന്നീട് അബദ്ധം തിരുത്തി വീണ്ടും പതാക ഉയര്‍ത്തി. അമിത് ഷാ പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്തതോടെ ബിജെപി പ്രവര്‍ത്തകര്‍ ദേശീയഗാനം ആലപിച്ചു. ദേശിയഗാനത്തിന്റെ ടേപ്പിനൊപ്പം ആരോ ഒരാള്‍ വളരെ മോശമായ രീതിയില്‍ അത് ആലപിക്കുന്നതും പശ്ചാത്തലത്തില്‍ കേള്‍ക്കാം – “നായക് ജയഹേ” എന്ന് പറഞ്ഞാണ് ഈ അപശബ്ദം തുടങ്ങുന്നത്.
വീഡിയോ കാണാം: