June 26, 2026 |
Share on

മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആദ്യ സിനിമ ‘സമക്ഷം’ ട്രെയിലര്‍ പുറത്തുവിട്ടു

എം.ജി. യൂണിവേഴ്‌സിറ്റി ക്രിയേഷന്‍സിന്റെ ബാനറില്‍ എം.ആര്‍. ഉണ്ണി നിര്‍മ്മിച്ച ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഡോ. അജു കെ. നാരായണനും അന്‍വര്‍ അബ്ദുള്ളയുമാണ്.

ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍വകലാശാല ഒരു ഫീച്ചര്‍ സിനിമ നിര്‍മിക്കുന്നു എന്ന പ്രത്യേകതയുമായിട്ട് ‘സമക്ഷം’ തിയറ്റേറുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മഹാത്മാഗാന്ധി സര്‍വകലശാല നിര്‍മ്മിച്ച സമക്ഷത്തിന്റ ട്രെയിലറും പാട്ടുകളും പുറത്തിറങ്ങി.

എം.ജി. യൂണിവേഴ്‌സിറ്റി ക്രിയേഷന്‍സിന്റെ ബാനറില്‍ എം.ആര്‍. ഉണ്ണി നിര്‍മ്മിച്ച ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഡോ. അജു കെ. നാരായണനും അന്‍വര്‍ അബ്ദുള്ളയുമാണ്. നവംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പി.ബാലചന്ദ്രന്‍ , കൈലാഷ്, ഗായത്രി കൃഷ്ണ, പ്രേംപ്രകാശ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍, ദിനേഷ് പ്രഭാകര്‍, സിദ്ധാര്‍ത്ഥ് ശിവ, അക്ഷര കിഷോര്‍, അനശ്വര രാജന്‍, ശ്രീജ ഡാവിഞ്ചി, അനില്‍ നെടുമങ്ങാട് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ചിത്രത്തിലെ മറ്റുവിഭാഗങ്ങള്‍

കവിത – വൈലോപ്പിള്ളി ശ്രീധരമേനോന്‍ ,
ഗാനരചന – സുധാംശു
സംഗീതം – എബി സാല്‍വിന്‍ തോമസ്.
ഗായകര്‍ – ഉദയ് രാമചന്ദ്രന്‍ , വിഷ്ണുപ്രസാദ്.
ഛായാഗ്രാഹകന്‍ – ബിനു കുര്യന്‍
എഡിറ്റിംഗ് – കിരണ്‍ ദാസ്

ട്രെയിലര്‍

ഗാനങ്ങള്‍

l

ഐഫോണ്‍ വാങ്ങാന്‍ 1,08000 രൂപയുടെ 350 കിലോ ചില്ലറയുമായി എത്തിയ വിരുതനും കൂട്ടുകാരും/ വീഡിയോ

സോഹ്‌റ: അഫ്ഗാന്‍ പെണ്‍കുട്ടികളുടെ സംഗീത വിരുന്ന്, ആദ്യ വനിത ഓര്‍ക്കസ്ട്ര (വീഡിയോ)

https://www.azhimukham.com/video-delhi-government-conducts-t-m-krishna-concert/

Leave a Reply

Your email address will not be published. Required fields are marked *

×