June 06, 2026 |
Share on

നിര്‍ഭയ കേസ് പ്രമേയമാക്കി വെബ് സീരീസ് വരുന്നു; ‘ഡല്‍ഹി ക്രൈം’ ട്രെയ്‌ലര്‍ കാണാം

ഡല്‍ഹി ക്രൈം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കും.

രാജ്യത്തെ ഏറെ നടുക്കിയ നിര്‍ഭയ കേസ് പ്രമേയമാക്കി വെബ് സീരീസ് വരുന്നു. ഡല്‍ഹി ക്രൈം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കും. ഇന്തോ-കനേഡിയന്‍ സംവിധായിക റിച്ചി മെഹ്ത്തയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഗോള്‍ഡന്‍ കാരവനും ഇവാന്‍ഹോ പിക്‌ചേഴ്‌സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏഴുഭാഗങ്ങളായിയാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

ഒരു പോലീസ് ഉദ്യോഗസ്ഥയുടെ കാഴ്ചപ്പാടിലൂടെ പുരോഗമിക്കുന്ന ചിത്രത്തിൽ ഷെഫാലി ഷാ, ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. മാര്‍ച്ച് 22 മുതല്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

×