June 05, 2026 |
Share on

10,000 അഫ്ഗാന്‍ സേനാനികളോട് ഏറ്റുമുട്ടിയ 21 സിഖുക്കാരുടെ കഥ; ‘കേസരി’ ട്രെയ്‌ലർ പുറത്ത്

1897 ൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്

അക്ഷയ് കുമാർ നായകാനായെത്തുന്ന കേസരിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. പർനീതി ചോപ്രയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 1897 ൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. 10,000 അഫ്ഗാൻ പട്ടാളക്കാർക്കെതിരെ പോരാടുന്ന 21 സിക്ക് ധീരൻമാരുടെ കഥയാണ് ചിത്രം പറയുന്നത്.രാഘര്‍ഹി യുദ്ധം നടന്ന് 120 കൊല്ലം ആകുന്ന അവസരത്തിലാണ്.

ട്രെയിലറിന് മുന്നോടിയായി നേരത്തെ 29 സെക്കന്റ് വരുന്ന വീഡിയോ അക്ഷയ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ‘അവിശ്വസനീയമായ സംഭവ കഥ’യെന്നാണ് അക്ഷയ്കുമാർ അന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.ബോളിവുഡിൽ ഇപ്പോൾ രാജ്യ സ്നേഹ സിനിമകളുടെ ഒരു തരംഗം തന്നെയാണ് എന്ന് വേണമെങ്കിൽ പറയാവുന്നതാണ്. മണികർണികാ,ഉറി തുടങ്ങി നിരവധി ചിത്രങ്ങൾ .

Leave a Reply

Your email address will not be published. Required fields are marked *

×