June 05, 2026 |
Share on

ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്: ആല്‍ബവുമായി ഗോപീ സുന്ദറും

നീതി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് അധികൃതരെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് ആല്‍ബം

സഹോദരന്‍ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ ഗോപീ സുന്ദറിന്റെ ആല്‍ബവും. നീതി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് അധികൃതരെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്.

ഇതിനിടെ ശ്രീജിത്തിന്റെ സമരം ഇന്ന് 770 ദിവസം പിന്നിടുകയാണ്. മാധ്യമങ്ങളിലൂടെ ശ്രീജിത്തിന്റെ സമരത്തെക്കുറിച്ച് അറിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ട കൂട്ടായ്മ ഇപ്പോഴും ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റിന് മുന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×