June 26, 2026 |
Share on

ഐ.എം വിജയനും ജിങ്കനും ഒന്നിക്കുന്ന ‘പാണ്ടി ജൂനിയേഴ്‌സ്’; ടീസർ കാണാം

യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള സ്പോര്‍സ് ചിത്രമായ പാണ്ടി ജൂനിയേഴ്സ് ബിഗ് ഡാഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഫുട്ബോൾ താരം ഐ.എം വിജയൻ, ദീപു ദാമോദരൻ, അരുൺ തോമസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്

മലയാളികളുടെ സ്വന്തം ഐ.എം വിജയനും ജിങ്കനും ഒന്നിക്കുന്ന ചിത്രം പാണ്ടി ജൂനിയേഴ്സിന്റെ ടീസർ പുറത്ത് വിട്ടു. ഇന്ത്യൻ ഫുട്ബോൾ താരം സുനിൽ ഛേത്രി ഉൾപ്പെടെയുള്ളവർ ടീസർ പങ്കുവെച്ചിട്ടുണ്ട്. ഫുട്ബോൾ പശ്ചാത്തലമാക്കിയുള്ള ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ദീപക് ഡിയോൻ ആണ്. ദിപിന്‍ മാനന്തവാടിയുടെതാണ് കഥ.

യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള സ്പോര്‍സ് ചിത്രമായ പാണ്ടി ജൂനിയേഴ്സ് ബിഗ് ഡാഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഫുട്ബോൾ താരം ഐ.എം വിജയൻ, ദീപു ദാമോദരൻ, അരുൺ തോമസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ഇന്ത്യൻ ദേശീയ താരം ജിങ്കന് പുറമെ മൃണാളിനി ഗാന്ധി, ജിലു ജോസഫ് സേതുലക്ഷമി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിരവധി സിനിമാ – കായിക താരങ്ങള്‍ ചിത്രത്തിന് ആശംസയുമായി ഇതിനോടകം എത്തിയിട്ടുണ്ട്. അനീഷ് സുരേന്ദ്രനാണ് ഛായാഗ്രഹണം. ചിത്രം നവംബറിൽ തീയേറ്ററിൽ എത്തും.

Also Read: അയേണ്‍മാന്‍ പിന്‍ഗാമിയായി നിശ്ചയിച്ചത് സ്പൈഡര്‍മാനെയാണ്, പക്ഷേ സോണി സമ്മതിക്കാതിരുന്നാല്‍ ഡിസ്നി എന്തുചെയ്യും?; മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് കുഴപ്പത്തിലാകുക ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

×