June 26, 2026 |
Share on

‘വസുധയുടെ നടുവിരൽ വ്യക്തമാണ്’; സെൻസർ കത്രിക വയ്ക്കാത്ത ‘ഇഷ്ക്കി’ലെ ക്ലൈമാക്സ് പങ്കുവെച്ച് സംവിധായകൻ (വീഡിയോ)

ഷെയിൻ നിഗം നായകനായ ചിത്രം ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്

കപട സദാചാരബോധവുമായി നടക്കുന്നവർക്ക് നേരെയുള്ള ശക്തമായ വിമർശനമായിരുന്നു അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ എത്തിയ ‘ഇഷ്‌ക്’ എന്ന ചിത്രം. ഷെയിൻ നിഗം നായകനായ ചിത്രം ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്. ഇപ്പോഴിതാ ഇഷ്ക് സിനിമയിൽ സെൻസർ ബോർഡ് കത്രിക വച്ച ആ രംഗം പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ.

ഇഷ്കിന്റെ , ഇടപെടലുകൾ ഇല്ലാത്ത സെൻസർ കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ. വസുധയുടെ നടുവിരൽ വ്യക്തമാണ്.’–ഫേസ്‌ബുബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ച് സംവിധായകൻ അനുരാജ് മനോഹർ കുറിച്ചു.

ആന്‍ ശീതള്‍ ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്.സംഗീതം ഷാന്‍ റഹ്മാന്‍. ഷൈന്‍ ടോം ചാക്കോ,ജാഫർ ഇടുക്കി,ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് നിർമാണം.

Leave a Reply

Your email address will not be published. Required fields are marked *

×