June 04, 2026 |
Share on

‘ഒരു ഉമ്മ തര്വോ..’; ഷെയ്ന്‍ നിഗത്തിന്റെ ‘ഇഷ്‌ക്’ ടീസർ ശ്രദ്ധേയമാകുന്നു

നടന്‍ പൃഥ്വിരാജ് ആണ് ടീസര്‍ പുറത്ത് വിട്ടത്

ഷെയ്ന്‍ നിഗം പ്രധാനവേഷത്തിലെത്തുന്ന ഇഷ്‌ക് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജ് ആണ് ടീസര്‍ പുറത്ത് വിട്ടത്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇഷ്‌ക്.

നവാഗതനായ അനുരാജ് മനോഹര്‍ ഇഷ്‌ക് സംവിധാനം ചെയ്യുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആന്‍ ശീതള്‍ നായികയാവുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്.

സംഗീതം ഷാന്‍ റഹ്മാന്‍. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×