ഭൂമി കയ്യേറ്റത്തിലൂടെയും പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലൂടെയും വിവാദങ്ങളുണ്ടാക്കിയ ആത്മീയ വ്യവസായി സദ്ഗുരു ജഗ്ഗി വാസുദേവിനൊപ്പം ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ തകര്‍പ്പന്‍ സ്റ്റേജ് ഡാന്‍സ്. ബംഗളൂരുവില്‍ ഐഐഎം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്) സംഘടിപ്പിച്ച ഐഐഎം ബ്ലൂ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിലാണ് രണ്‍വീര്‍ ജഗ്ഗിയെ ഡാന്‍സ് കളിപ്പിച്ചത്. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. കോയമ്പത്തൂരില്‍ ആദിവാസി ഭൂമി കയ്യേറിയാണ് ജഗ്ഗി വാസുദേവിന്റെ ഇശ ഫൗണ്ടേഷന്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. ഭൂമി കയ്യേറ്റത്തിനും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലുമാണ്.
വീഡിയോ കാണാം:
This video of @RanveerOfficial and @SadhguruJV is the best thing on the internet today! pic.twitter.com/kL32MOa1c8
— IIFA Awards (@IIFA) July 21, 2018
https://www.azhimukham.com/positive-news-muthamma-tribal-women-who-is-standing-up-to-isha-foundation/
https://www.azhimukham.com/offbeat-jaggi-vasudev-isha-foundation-environmental-fraud-god-man-pinarayi/