June 26, 2026 |
Share on

റോഡിന്റെ നടുവില്‍ കാര്‍ ബ്രേക്ക് ഡൗണായി, ജസ്റ്റിന്‍ ബീബര്‍ ട്രാഫിക് പൊലീസായി (വീഡിയോ)

2014ല്‍ മിയാമിയില്‍ വച്ച് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ബീബറിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചിരുന്നതിന് പുറമെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയുമാണ് ബീബര്‍ അന്ന വണ്ടിയോടിച്ചിരുന്നത്.

റോഡിന്റെ നടുവില്‍ കാര്‍ ബ്രേക് ഡൗണായപ്പോള്‍ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ട്രാഫിക് പൊലീസായി. യുഎസിലെ ഹാംപ്ടണ്‍സിലാണ് സംഭവം. ഗേള്‍ഫ്രണ്ട് ഹെയ്‌ലി ബാല്‍ഡിനൊപ്പം തന്റെ മെഴ്‌സിഡസ് ഓടിച്ചുപോവുകയായിരുന്നു ജസ്റ്റിന്‍ ബീബര്‍. പെട്ടെന്ന് റോഡിന്റെ നടുവില്‍ വച്ച് കാര്‍ നിന്നു. പൊലീസും ടോ ട്രക്കുമെല്ലാം വരുന്നതിന് മുമ്പ് ബീബര്‍ തന്നെ ഇടപ്പെട്ടു. റോഡ് ബ്ലോക്ക് ഒഴിവാക്കാന്‍ ട്രാഫിക് നിയന്ത്രണം തുടങ്ങി. പിന്നീട് പൊലീസ് എത്തിയാണ് കാര്‍ മാറ്റിയത്. 2014ല്‍ മിയാമിയില്‍ വച്ച് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ബീബറിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചിരുന്നതിന് പുറമെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയുമാണ് ബീബര്‍ അന്ന വണ്ടിയോടിച്ചിരുന്നത്.

വീഡിയോ: 

Leave a Reply

Your email address will not be published. Required fields are marked *

×