June 04, 2026 |
Share on

ബേസിലിൻറെ കിടിലൻ പെർഫോമൻസുമായി ‘കക്ഷി: അമ്മിണിപിള്ള’യുടെ പുതിയ ടീസർ പുറത്ത്

ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കക്ഷി: അമ്മിണിപിള്ള

കക്ഷി അമ്മിണിപ്പിള്ളയുടെ പുതിയ ടീസർ പുറത്തിറങ്ങി. ബേസിൽ ജോസഫിന്റെ കോമഡി നമ്പറുകളാണ് ടീസറിൽ ശ്രദ്ധേയമാകുന്നത്. ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കക്ഷി: അമ്മിണിപിള്ള. സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ ചിത്രം നിർമിക്കുന്നു.

പ്രദീപൻ മഞ്ജോടി എന്ന നാടൻ കഥാപാത്രമായി ആസിഫ് എത്തുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാൻ, ഹരീഷ് കണാരൻ, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂർ, ശിവദാസൻ, ഷിബില, സരസ ബാലുശേരി എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലും അരുൺ മുരളീധരനും സംഗീതം നിർവഹിക്കുന്നു. ജേക്സ് ബിജോയ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം ബാഹുൽ രമേശ്

 

Leave a Reply

Your email address will not be published. Required fields are marked *

×