June 04, 2026 |
Share on

വൈറലായി ‘കക്ഷി അമ്മിണിപ്പിള്ള’യിലെ പിലാക്കൂല്‍ ഷംസുവിന്റെ ഗാനം

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ അബി സംഗീതം സംവിധാനം നിര്‍വഹിച്ച ഉയ്യാരം പയ്യാരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉള്‍ ഹക്ക് ആണ്

ആസിഫ് അലി നായകനായി എത്തുന്ന കക്ഷി അമ്മിണിപ്പിള്ളയിലെ ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ അബി സംഗീതം സംവിധാനം നിര്‍വഹിച്ച ഉയ്യാരം പയ്യാരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉള്‍ ഹക്ക് ആണ്.

ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള . നവാഗതനായ ദില്‍ജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മാണം റിജു രാജന്‍.

സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. ആസിഫിനെ കൂടാതെ ബേസില്‍ ജോസഫ്, ബാബു സ്വാമി, സുധീര്‍ പറവൂര്‍, നിര്‍മല്‍ പാലാഴി, വിജയരാഘവന്‍, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×