ഹിമാലയത്തിന്റെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളോടെയുള്ള സാറയുടെയും സുശാന്തിന്റെ കോമ്പിനേഷന്‍ വീഡിയോ ഗാനത്തിന്റെ ഒരു ഭാഗവുമാണ് എത്തിയിരിക്കുന്നത്.
വിവാദമായിരിക്കുന്ന ബോളിവുഡ് ചിത്രം കേദാര്‍നാഥിലെ ഗാന രംഗ വീഡിയോ പുറത്തുവിട്ടു. സെയ്ഫ് അലി ഖാന്റെ മകളും ചിത്രത്തിലെ നായികയുമായ സാറാ അലി ഖാനാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിലെ സ്റ്റില്‍സും സാറാ പുറത്തുവിട്ടിട്ടുണ്ട്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്താണ് നായകന്‍.
ഒരു മനോഹരമായ കുന്നിന്‍ പുറത്ത് കൂടി സാറ നടന്നു പോകുന്നതും വാതില്‍പടിയില്‍ നില്‍ക്കുന്നതുമായിട്ടുള്ള ചിത്രവും ഹിമാലയത്തിന്റെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളോടെയുള്ള സാറയുടെയും സുശാന്തിന്റെ കോമ്പിനേഷന്‍ വീഡിയോ ഗാനത്തിന്റെ ഒരു ഭാഗവുമാണ് എത്തിയിരിക്കുന്നത്.
2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം പശ്ചാത്തലമാക്കിയുള്ള ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതാണെന്നും അതുകൊണ്ട് പ്രദര്‍ശനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സന്യാസികള്‍ ഉള്‍പ്പടെ രംഗത്തെത്തിയിരിക്കുകയാണ്.
ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു; കേദാർനാഥ് നിരോധിക്കണമെന്ന് സന്യാസികൾ