June 26, 2026 |
Share on

കെനിയയിലെ തീവ്രവാദി ആക്രമണം; നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദ ഗാര്‍ഡിയന്‍/ വീഡിയോ

തീവ്രവാദ സംഘടന അല്‍-ഷബാബ് ആക്രമണം ഏറ്റെടുത്തിട്ടുണ്ട്.

കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഏഴോളം ആലുകള്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നെയ്റോബിയിലെ പ്രമുഖ ഹോട്ടലായ ഡസ്റ്റ് ഡി 2 സ്ഥിതി ചെയ്യുന്ന കോംപ്ലക്സിലാണ് ആക്രമണം. ബാങ്കുകള്‍ ഉള്‍പ്പെടെ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരായി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവസ്ഥലത്ത് നിന്ന് പ്രാദേശിക ആളുകളില്‍ നിന്ന് ശേഖരിച്ച് ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട വീഡിയോ

തീവ്രവാദ സംഘടന അല്‍-ഷബാബ് ആക്രമണം ഏറ്റെടുത്തിട്ടുണ്ട്. 2013 ല്‍ അല്‍-ഷബാബ് തീവ്രാവാദികള്‍ കെനിയയിലെ വെസ്റ്റ്ഗേറ്റ് മാളില്‍ നടത്തിയ ആക്രമണത്തെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവും. അന്ന് ഗ്രനേഡുകള്‍ എറിഞ്ഞും മറ്റും ആഢംബര ഷോപ്പിംഗ് മാളായ വെസ്റ്റ് ഗേറ്റ് കത്തിച്ചു തകര്‍ത്തിരുന്നു. 67 പേരാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കെനിയയില്‍ സ്‌ഫോടനവും വെടിവയ്പ്പും; തീവ്രവാദി ആക്രമണമെന്നു സൂചന

Leave a Reply

Your email address will not be published. Required fields are marked *

×