June 04, 2026 |
Share on

തിരുവല്ലയില്‍ പെണ്‍കുട്ടിയെ പെട്രോളോഴിച്ച് തീ കൊളുത്തിയാളെ നാട്ടുകാര്‍ പിടികൂടുന്നു / വീഡിയോ

കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് പെണ്‍കുട്ടിയെ തീകൊളുത്തി കെല്ലാന്‍ ശ്രമിച്ചത്.

തിരുവല്ലയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിട്ടു. പെണ്‍കുട്ടിക്ക് ശരീരത്ത് അറുപത് ശതമാനത്തോളം പൊള്ളലേറ്റുവെന്നാണ് വിവരം. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി യുവാവ് പെട്രോളൊഴിച്ച് പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ തിരുവല്ല ചിലങ്ക തിയോറ്ററിന് സമീപം വച്ചാണ് സംഭവം.

കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് പെണ്‍കുട്ടിയെ തീകൊളുത്തി കെല്ലാന്‍ ശ്രമിച്ചത്. സംഭവം നടന്നതിന് പിന്നാലെ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രണയ പരാജയമാണ് ഇത്തരമൊരു കൃത്യത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന അജിന്‍ പോലീസിനോട് പറഞ്ഞു. അയിരൂര്‍ സ്വദേശിനിയായ 18കാരിയാണ് യുവാവിന്റെ ക്രൂര കൃത്യത്തിന് ഇരയായത്.

കൂടുതല്‍ വായനയ്ക്ക്- പ്രണയം നിരസിച്ചു; തിരുവല്ലയില്‍ യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി

വീഡിയോ കാണാം..

Leave a Reply

Your email address will not be published. Required fields are marked *

×