June 26, 2026 |
Share on

കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയില്‍ !

നേരത്തെ ന്യൂയോര്‍ക്കില്‍ ട്രംപിനെ അന്വേഷിച്ച് നടന്ന് നാട്ടുകാരെ ഞെട്ടിച്ച ഡ്രാഗന്‍ കിംഗ്‌ ആണ് ദക്ഷിണകൊറിയയിലും എത്തിയിരിക്കുന്നത്.

ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോംഗ് ഉന്‍ തങ്ങളുടെ ചിരവൈരികളായ ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരത്തില്‍ എത്തിയാല്‍ എങ്ങനെയിരിക്കും? ഏതായാലും ഒറിജിനല്‍ കിം അടുത്ത കാലത്തൊന്നും ഇത്തരത്തില്‍ വരാനുള്ള സാധ്യത ഇല്ലെങ്കിലും കിമ്മിന്‍റെ ഡ്യൂപ്പ് ദക്ഷിണ കൊറിയയില്‍ എത്തിയിട്ടുണ്ട്. സോള്‍ നഗരത്തിലൂടെ നടന്ന് നാട്ടുകാരെ അഭിവാദ്യം ചെയ്ത് മുന്നോട്ടുപോവുകയാണ് നന്നായി ഇംഗ്ലീഷ് പറയുന്ന ഈ കിം. നേരത്തെ ന്യൂയോര്‍ക്കില്‍ ട്രംപിനെ അന്വേഷിച്ച് നടന്ന് നാട്ടുകാരെ ഞെട്ടിച്ച ഡ്രാഗന്‍ കിംഗ്‌ ആണ് ദക്ഷിണകൊറിയയിലും എത്തിയിരിക്കുന്നത്. സൈന്യത്തില്‍ ജോലി ചെയ്യുമ്പോള്‍ ആളുകള്‍ തന്നെക്കണ്ടാല്‍ കിം ജോംഗ് ഉന്നിനെ പോലെയുണ്ട് എന്ന് പറഞ്ഞതാണ്‌ ഇദ്ദേഹത്തിന് പ്രചോദനമായത്. നാല് വര്‍ഷം മുമ്പ് വസ്ത്രധാരണവും ഹെയര്‍ സ്റ്റൈലുമെല്ലാം കിം ജോംഗ് ഉന്നിന്‍റെത് പോലെയാക്കി.

വീഡിയോ കാണാം:

ട്രംപിന്റെ ‘ഭ്രാന്ത്’ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നു: കിം ജോംഗ്-ഉന്‍

https://www.azhimukham.com/viral-northkorea-leader-kimjongunn-cpim-flexboard/

Leave a Reply

Your email address will not be published. Required fields are marked *

×