June 07, 2026 |
Share on

ഒരാഴ്ചയ്ക്കിടെ കണ്ടത് 30 ലക്ഷം പേര്‍; നസ്രിയയുടെ ഗാനം ശ്രദ്ധേയമാവുന്നു, കൂടെയിലെ രണ്ടാമത്തെ പാട്ടും പുറത്ത്

താരാട്ടു പാട്ടായി തയ്യാറാക്കിയ മിന്നാമിന്നി എന്നു തുടങ്ങുന്ന ഗാനം പുറത്തിറക്കി രണ്ടു ദിവസത്തിനുള്ളില്‍ ആറുലക്ഷം പേരാണ് കണ്ടിട്ടുള്ളത്.

നസ്രിയ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന അഞ്ചലി മേനോന്‍ സംവിധാനം ചിത്രം കൂടെയിലെ ഗാനങ്ങള്‍ ശ്രദ്ധേയമാവുന്നു. നസ്രിയ അഭിനയിച്ച ആരാരോ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം 30 ലക്ഷം പേരാണ് യുടൂബില്‍ കണ്ടത്.

ആദ്യഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചതോടെ കൂടെയിലെ രണ്ടാമത്തെ ഗാനവും അണിയറക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. താരാട്ടു പാട്ടായി തയ്യാറാക്കിയ മിന്നാമിന്നി എന്നു തുടങ്ങുന്ന ഗാനം പുറത്തിറക്കി രണ്ടു ദിവസത്തിനുള്ളില്‍ ആറുലക്ഷം പേരാണ് കണ്ടിട്ടുള്ളത്. കുടുംബ ബന്ധങ്ങളുടെ ഉൗഷ്മളത പറയുന്ന ചിത്രം എന്ന് സംവിധായക തന്നെ വിശേഷിപ്പിക്കുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെ പിതാവായും ചിത്രത്തിലുണ്ട്‌. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗാനത്തിലും രഞ്ജിത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.

റഫീക്ക് അഹമ്മദിന്റെ വരികളില്‍ എം ജയചന്ദ്രന്റെതാണ് സംഗീതം. സിനിമ അടുത്തമാസം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപോര്‍ട്ട്.

https://www.azhimukham.com/video-nazriya-comeback-film-koode-song/

Leave a Reply

Your email address will not be published. Required fields are marked *

×