June 04, 2026 |
Share on

‘ഒന്നൂടെ കാണാം’; കുമ്പളങ്ങി നൈറ്റ്സ് പുതിയ ട്രെയിലർ

തിയറ്ററുകളിൽ നിറഞ്ഞോടുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തു

മധു സി നാരായണന്റെ സംവിധാനത്തിൽ ഷൈൻ നിഗം, സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ എത്തിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ട് ചിത്രം പ്രദർശനം തുടരുകയാണ്. തിയറ്ററുകളിൽ നിറഞ്ഞോടുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. ഒന്നൂടെ കാണാം എന്ന അടിക്കുറിപ്പോടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തെ ഇരുകൈയ്യും നീട്ടി ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദിപറഞ്ഞുകൊണ്ടും ഒന്നൂടെ കാണാൻ ക്ഷണിച്ചുകൊണ്ടും റിലീസ് ചെയ്ത പുതിയ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കിരണ്‍ ദാസാണ് ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. പാണ്ഡവാസ് ഇലന്തലക്കൂട്ടവും സുശിന്‍ ശ്യാമുമാണ് ഗാനാലാപനം.

Leave a Reply

Your email address will not be published. Required fields are marked *

×