June 04, 2026 |

വീണ്ടും ഇഞ്ചുറി ടൈം സസ്പെന്‍സ്; നാടകീയം ഈ ഗോളുകള്‍

ഇന്നലെ മുന്‍ ചാംപ്യന്‍മാരായ സ്പെയിനും യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗലും ഏറെ വിയര്‍ത്തിട്ടാണ് രണ്ടാം റൌണ്ടിലേക്ക് കടന്നുകൂടിയത്

ഇന്നലെ മുന്‍ ചാംപ്യന്‍മാരായ സ്പെയിനും യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗലും ഏറെ വിയര്‍ത്തിട്ടാണ് രണ്ടാം റൌണ്ടിലേക്ക് കടന്നുകൂടിയത്. അനായാസമായി വിജയിക്കും എന്നു കരുതിയ കളിയില്‍ അവിസ്മരണീയ പോരാട്ടമാണ് മൊറോക്കോയും ഇറാനും കാഴ്ചവെച്ചത്. സ്പെയിനിനെ രക്ഷിച്ചത് 90 മിനുട്ടിന് ശേഷം പിറന്ന ഗോള്‍ ആണെങ്കില്‍ പോര്‍ച്ചുഗലിനെ മുള്‍മുനയില്‍ നിര്‍ത്തിയത് എക്സ്ട്രാ ടൈമിന്റെ ആദ്യ മിനുട്ടില്‍ ഇറാന്‍ അടിച്ച പെനാല്‍റ്റി ആണ്. ആ ഗോളുകള്‍ കാണാം.

പോര്‍ച്ചുഗല്‍ ഇറാന്‍ മത്സരത്തില്‍ റിക്കാര്‍ഡോ ക്വരെസ്മയുടെ ആദ്യ ഗോള്‍

തൊണ്ണൂറ്റി ഒന്നാം മിനുട്ടില്‍ VAR തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പെനാല്‍റ്റി ഇറാന്റെ കരീം അന്‍സാരിഫാര്‍ഡ് ഗോളാക്കുന്നു

സ്പെയിന്‍ മൊറോക്കോ മത്സരത്തില്‍ റാമോസിനെയും ജെറാർഡ് പിക്വെയേയും കബളിപ്പിച്ച് ബോട്ടയ്ബിന്റെ ഗോള്‍

ആന്ദ്രെ ഇനിയേസ്റ്റയിൽനിന്ന് പന്തു സ്വീകരിച്ച് ബോക്സിനുള്ളിൽ ഇസ്കോയുടെ തകർപ്പൻ ഗോള്‍

ഹെഡറിലൂടെ പകരക്കാരനായി ഇറങ്ങിയ യൂസഫ് എന്‍ നെസ്‌റിയായുടെ ഗോള്‍

ഇഞ്ചുറി ടൈമില്‍ പരാജയത്തില്‍ നിന്നും സ്പെയിനിനെ രക്ഷിച്ച ഇയാഗോ ആസ്പസിന്റെ ഗോള്‍

Leave a Reply

Your email address will not be published. Required fields are marked *

×