June 04, 2026 |
Share on

ഇതൊരു ഹോളിവുഡ് ക്ലിപ് അല്ല; ലാവ കാറിനെ വിഴുങ്ങുന്ന ഒറിജിനല്‍ വീഡിയോ

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദ്വീപില്‍ ഇതിനകം ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്

ഹവായി ദ്വീപിലെ കിലുവേയ അഗ്നിപര്‍വ്വത സ്ഫോടനം അതിന്റെ താണ്ഡവം തുടരുകയാണ്. ഇതിനകം 26 വീടുകള ലാവയില്‍ പെട്ട് നശിച്ചുകഴിഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദ്വീപില്‍ ഇതിനകം ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ചെറിയ വനമേഖലയിലൂടെ പരന്നൊഴുകുന്ന ലാവ റോഡുകളിലേക്കുമെത്തിക്കഴിഞ്ഞു. 36,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ലാവ പടര്‍ന്ന് കഴിഞ്ഞു.

നിര്‍ത്തിയിട്ട കാറിനടുത്തേക്ക് ലാവ ഒഴുകിയെത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 1975ന് ശേഷം യുഎസില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായതാണെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

×