June 05, 2026 |
Share on

ഭയപ്പെടുത്താൻ വീണ്ടും ‘ലിസ’ എത്തുന്നു; ലിസ 3ഡി ട്രെയിലർ കാണാം

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ രാജു വിശ്വനാഥ് ആണ്.

ഹൊറർ ചിത്രം ലിസയുടെ ട്രെയിലർ എത്തി. ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമായിരുന്ന ലിസ സിനിമയുടെ തുടർച്ചയാണിത്. അഞ്ജലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബേബി സംവിധാനം ചെയ്ത ലിസയുടെ ആദ്യ ഭാഗത്തില്‍ സീമയും രണ്ടാം ഭാഗമായ ‘വീണ്ടും ലിസ’യില്‍ ശാരിയുമായിരുന്നു ലിസയായി എത്തിയത്. ത്രീ ഡി ചിത്രമായാണ് ലിസ ഒരുക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ രാജു വിശ്വനാഥ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

×